Breaking

Thursday, January 16, 2020

സിഎഎ നടപ്പിലാക്കുന്നതിനെതിരേ മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍

ന്യൂഡൽഹി: സിഎഎ നടപ്പിലാക്കുന്നതിനെതിരേ മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. സിഎഎയുടെ അടിസ്ഥാനത്തിൽപൗരത്വം നൽകാനുള്ള നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ്മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചത്. ദേശീയ ജനസംഖ്യ റജിസ്റ്ററിനുള്ള നടപടികൾ നിർത്തിവെക്കാൻ നിർദേശിക്കണമെന്നവാശ്യപ്പെട്ടും ലീഗ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ജനുവരി പത്തിനാണ് കേന്ദ്രസർക്കാർപൗരത്വ ഭേദഗതി നിയമത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനു തൊട്ടുപിന്നാലെഉത്തർപ്രദേശ് സർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്തു. ഏതാണ്ട് 40,000 പേരുടെ പട്ടിക കേന്ദ്രസർക്കാറിന്കൈമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് ലീഗ് സുപ്രീം കോടതിയിൽഅപേക്ഷസമർപ്പിച്ചത്. കേന്ദ്ര സർക്കാർ പുറത്ത് ഇറക്കിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ സ്വീകരിക്കുന്നത് സ്റ്റേ ചെയ്യണം എന്നാണ് ലീഗിന്റെ ആവശ്യം പൗരത്വ ഭേദഗതി നിയമം ഭരണഘടനാപരമാണോ എന്ന് പരിശോധന നടത്തി വരികയാണ്. അതിന്റെ അന്തിമ നടപടി വരും വരെ ഇത് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പികെ കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗിനു വേണ്ടി അപേക്ഷ നൽകിയിരിക്കുന്നത്. മുതിർന്ന അഭിഭാഷകൻ കബിൽ സിബലുമായി കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് അഭിഭാഷകൻ ഹാരിസ് ബീരാൻ ആണ് മുസ്ലിം ലീഗിനു വേണ്ടി അപേക്ഷ ഫയൽ ചെയ്തത്. ഇതോടൊപ്പം തന്നെ മറ്റൊരപേക്ഷയും ലീഗ് സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതിൽ രണ്ടാവശ്യങ്ങളാണുള്ളത്.ദേശീയ ജനസംഖ്യ റജിസ്റ്റർ നടപടികൾ നിർത്തി വെയ്ക്കാൻ നിർദേശിക്കണം എന്നതാണ് പ്രധാന ആവശ്യം . നാളെ കേന്ദ്രസർക്കാർജനസംഖ്യ റജിസ്റ്ററുമായി ബന്ധപ്പെട്ട ഡൽഹിയിൽ സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. യോഗം ചേരാനിരിക്കെയാണ് ലീഗ് സുപ്രീം കോടതിയെ സമീപിച്ചത്. ജനസംഖ്യ റജിസ്റ്റർ തയ്യാറാക്കാൻ സർക്കാരിന് പരിപാടിയുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വേണം. ദേശീയപൗരത്വ പട്ടികയും ദേശീയ ജനസംഖ്യ റജിസ്റ്ററുമായി ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണം എന്നും രണ്ടാമത്തെ അപേക്ഷയിൽ ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. content highlights:Muslim league in Supremecourt gaainst CAA


from mathrubhumi.latestnews.rssfeed https://ift.tt/370W8Gu
via IFTTT