Breaking

Thursday, January 16, 2020

9/11ശേഷം അമേരിക്ക സ്വീകരിച്ച മാര്‍ഗം പിന്തുടരണം,തീവ്രവാദത്തെ തുരത്തേണ്ടതെങ്ങനെയെന്ന് ബിപിന്‍ റാവത്ത്

ന്യൂഡൽഹി:തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവർ ഉള്ളിടത്തോളം കാലം തീവ്രവാദം തുടർന്നുകൊണ്ടിരിക്കുമെന്ന് സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്. തീവ്രവാദത്തെ തുരത്താനുള്ള ഒരേയൊരു വഴി 2011 സെപ്റ്റംബറിലുണ്ടായ ആക്രമണത്തിന് ശേഷം അമേരിക്ക സ്വീകരിച്ച മാർഗണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനെതിരായ യുദ്ധം അവസാനിക്കുന്നില്ല. അത് തുടർന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. തീവ്രവാദം അവസാനിപ്പിച്ചേ മതിയാകൂ. 2011 സെപ്റ്റംബറിലെ ആക്രമണത്തിന് ശേഷം അമേരിക്ക ചെയ്തതുപോലെ മാത്രമേ അതിന് സാധിക്കൂ. തീവ്രവാദത്തിനെതിരായ ഒരു ആഗോളയുദ്ധവുമായി മുന്നോട്ടുപോകാമെന്നാണ് അവർ പറയുന്നത്. അപ്രകാരം ചെയ്യണമെങ്കിൽ നിങ്ങൾ തീവ്രവാദികളെ ഒറ്റപ്പെടുത്തണം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ ഉറച്ച നടപടി സ്വീകരിക്കണം. റാവത്ത് പറഞ്ഞു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരുള്ളിടത്തോളം കാലം തീവ്രവാദം ഇവിടെ നിലനിൽക്കും. അവർ തീവ്രവാദികളെ മുൻനിർത്തി നിഴൽയുദ്ധം നടത്തും, ആയുധങ്ങൾ നിർമിച്ചുനൽകും, അവർക്ക് വേണ്ടി ധനശേഖരണം നടത്തും അങ്ങനെ വരുമ്പോൾ നമുക്ക് തീവ്രവാദത്തെ നിയന്ത്രിക്കാൻ ആകില്ല. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തിനെതിരെഉറച്ച നടപടി എടുത്തേ മതിയാകൂ.ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയാണ് ഒരു നല്ല മാർഗമെന്ന് എനിക്ക് തോന്നുന്നു. നയതന്ത്രപരമായ ഒറ്റപ്പെടുത്തൽ. നിങ്ങൾ അത് ചെയ്തേ മതിയാകൂ.-റാവത്ത് കൂട്ടിച്ചേർത്തു Content Highlights:Chief of defence staff Gen.Bipin Rawats advice for fighting terror


from mathrubhumi.latestnews.rssfeed https://ift.tt/2u2ifO8
via IFTTT