യുവേഫ ചാമ്പ്യൻസ് ലീഗിലെ മികച്ച താരങ്ങളെ അണിനിരത്തി 2019-ലെ ചാമ്പ്യൻസ് ലീഗ് ടീം ഓഫ് ദ ഇയർ പ്രഖ്യാപിച്ചു. പ്രമുഖ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമെല്ലാം ടീമിലുണ്ട്. അപ്രതീക്ഷിതമായി ടീമിലിടം നേടിയത് ലിവർപൂളിന്റെ ഇംഗ്ലീഷ് താരം ട്രെൻഡ് അലക്സാണ്ടർ അർണോൾഡാണ്. ലിവർപൂളിൽ നിന്നാണ് ഏറ്റവുമധികം താരങ്ങൾ അന്തിമ ഇലവനിൽ സ്ഥാനം പിടിച്ചത്. അർണോൾഡിനെക്കൂടാതെ സാദിയോ മാനേ, ആൻഡ്രൂ റോബേർട്സൺ, വിർജിൽ വാൻഡൈക്ക്, ഗോൾകീപ്പർ അലിസൺ ബെക്കർ എന്നിവരും ടീമിലിടം നേടി. ബാഴ്സലോണയിൽ നിന്നും ലയണൽ മെസ്സിയെക്കൂടാതെ ഫ്രെൻസി ഡി ജോങ്ങും ടീമിലിടം നേടിയിട്ടുണ്ട്. യുവന്റെസിൽ നിന്നും ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്കൊപ്പം യങ് സെൻസേഷൻ മാത്തിയസ് ഡി ലിറ്റാണുള്ളത്. മാഞ്ചെസ്റ്റർ സിറ്റിയിൽ നിന്നും കെവിൻ ഡിബ്രുയിനെയും ബയേൺ മ്യൂണിക്കിൽ നിന്നും റോബർട്ട് ലെവെൻഡോസ്കിയുമാണ് ടീമിലുൾപ്പെട്ട മറ്റു പ്രമുഖ താരങ്ങൾ. അലിസൺ ഗോൾ വല കാക്കുമ്പോൾ റോബേർട്സൺ, വാൻഡിക്ക്, ഡി ലിറ്റ്, അർണോൾഡ് എന്നിവരാണ് പ്രതിരോധ നിരയിൽ അണിനിരക്കുന്നത്. മധ്യനിരയെ നയിക്കുന്നത് ഡിബ്രുയിനെയും ഡി ജോങ്ങുമാണ്. സാദിയോ മാനെയും മെസ്സിയും ഇരുവിങ്ങുകളിലുമായി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ലെവൻഡോസ്കിയും റൊണാൾഡോയുമാണ് മുന്നേറ്റ നിരയിൽ അണിനിരക്കുന്നത്. 2018-ലെ ടീം ഓഫ് ദ ഇയറിൽ ഉൾപ്പെട്ട മൂന്നുതാരങ്ങൾ ഇത്തവണയും ടീമിലുണ്ട് എന്നത് ശ്രദ്ധേയമാണ്. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, വാൻഡൈക്ക് എന്നിവരാണവർ. പി.എസ്.ജിയിൽ നിന്നും കഴിഞ്ഞ 2019-ലെ ഫൈനലിസ്റ്റുകളായ ടോട്ടനത്തിൽ നിന്നും ഒരു താരവും ടീമിൽ സ്ഥാനം പിടിച്ചില്ല. Content Highlights:UEFA champions league team of the year 2019
from mathrubhumi.latestnews.rssfeed https://ift.tt/2TrXTZh
via
IFTTT