Breaking

Wednesday, January 22, 2020

'മൃഗരാജ വിലാപം'; ഭക്ഷണവും മരുന്നുമില്ലാതെ എല്ലും തോലുമായി മൃഗശാലയിലെ സിംഹങ്ങള്‍

ഖാർത്തും (സുഡാൻ): സിംഹമെന്ന് പറയുമ്പോൾ മനസിൽ തെളിയുന്ന ഒരു രാജകീയരൂപമുണ്ട്. ഇടതൂർന്ന സടയും കരുത്തുറ്റ ശരീരവുമുള്ള മൃഗരാജന്റെ ചിത്രം. എന്നാൽ അതിന് തികച്ചും വിപരീതമാണ് ആഫ്രിക്കൻ രാജ്യമായ സുഡാനിൽ നിന്നുള്ള ഈ സിംഹങ്ങളുടെ ചിത്രങ്ങൾ. തലസ്ഥാന നഗരമായഖാർത്തുമിലെ അൽ ഖുറേഷി പാർക്കിൽ നിന്നുള്ള ഈ ചിത്രങ്ങൾ. ദിവസങ്ങളായി ആവശ്യത്തിന് ഭക്ഷണമോ, മരുന്നോ ലഭിക്കാതെ രോഗാവസ്ഥയിലാണ് അൽ ഖുറേഷി പാർക്കിലെ സിംഹങ്ങൾ. പട്ടിണികിടന്ന് എല്ലും തോലുമായ നിലയിലാണ് ഇവ. സിംഹങ്ങളിൽ ചിലതിന് അവയ്ക്ക് ഉണ്ടാകേണ്ട ഭാരത്തിന്റെ മൂന്നിൽ രണ്ട് തൂക്കം പോലുമില്ലെന്ന് പാർക്ക് അധികൃതരും ഡോക്ടർമാരും പറയുന്നു. അഞ്ചെണ്ണമൊഴികെ ബാക്കിയെല്ലാം പട്ടിണികിടന്ന് ചത്തുപോകുകയും ചെയ്തു. ഖാർത്തും മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലുള്ളതാണ് പാർക്ക്. വിദേശപണത്തിന്റെ അഭാവവും ഭക്ഷ്യവസ്തുക്കൾക്ക് കുത്തനെ വില കൂടിയതും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് സുഡാൻ. അതിനാൽ തന്നെ ഇവയ്ക്ക് മതിയായ ഭക്ഷണം കൊടുക്കാൻ ജീവനക്കാർക്ക് സാധിക്കുന്നില്ല. പലപ്പോഴും ഇവയ്ക്ക് ഭക്ഷണം ലഭിക്കാറില്ല. ഇടയ്ക്ക് ഞങ്ങളുടെ കൈയിൽ നിന്ന് പണമെടുത്ത് ഭക്ഷണം വാങ്ങി നൽകും. മൃഗശാല മാനേജറെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു. പാർക്കിന്റെ സ്ഥിതി ദയനീയമാണെന്നും മൃഗങ്ങളെയെല്ലാം പലതരത്തിലുള്ള രോഗങ്ങൾ ബാധിച്ചിരിക്കുകയാണെന്നും പാർക്കിലെ ജീവനക്കാരൻ പറഞ്ഞു. ഈ മൃഗങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹികൾ സമൂഹമാധ്യമങ്ങളിൽ ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. അടിയന്തരമായി ഇവയ്ക്ക് ആഹാരവും മരുന്നും എത്തിക്കണമെന്നും മറ്റൊരു മൃഗശാലയിലേക്ക് മാറ്റണമെന്നുമാണ് ആവശ്യം. ആഫ്രിക്കൻ സിംഹങ്ങളെ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ വിഭാഗത്തിലാണ് ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്. Content Highlights:Pictures of malnourished African lions at Sudan Park go viral


from mathrubhumi.latestnews.rssfeed https://ift.tt/2Rh5EQj
via IFTTT