മുംബൈ:പ്രധാനമന്ത്രിയെ പുകഴ്ത്തി ചലച്ചിത്ര താരം ജൂഹി ചൗള. നരേന്ദ്രമോദി എപ്പോഴും രാജ്യത്തിന് ഗുണപ്രദമായ കാര്യങ്ങളെക്കുറിച്ച് മാത്രമാണ് എപ്പോഴും ചിന്തിക്കുന്നതെന്ന് ജൂഹി ചൗള അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തംമാത്രമല്ലെന്നും ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും ജൂഹി ചൗള അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നവരുടെ യോഗത്തിൽസംസാരിക്കുകയായിരുന്നു അവർ. എന്നാൽ യോഗത്തിനിടെ മാധ്യമപ്രവർത്തകരിൽ ഒരാൾ ജെ.എൻ.യുവിൽ നടന്ന ആക്രമണത്തെക്കുറിച്ച് ജൂഹി ചൗളയോട് ചോദിച്ചു. മാധ്യമപ്രവർത്തകന്റെ പേരെന്താണെന്നും ഏത് നാട്ടുകാരനാണെന്നുമുള്ള മറുചോദ്യം ഉന്നയിച്ച് ജൂഹി ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു. വീർ സവർക്കർ സ്മാരകത്തിൽ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കാനായി ബിജെപി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. 200 ഓളം പേർ പങ്കെടുത്ത യോഗത്തോടായി അഞ്ച് വർഷമായി അവധിയെടുക്കാതെ ജോലി ചെയ്യുന്ന ആളാരാണെന്ന് ജൂഹി ചോദിച്ചു. സദസിലുള്ളവർ മോദി എന്ന് ഉത്തരം നൽകി. ഇത് ശരിയാണെന്ന് വ്യക്തമാക്കിയ ജൂഹി കഴിഞ്ഞ അഞ്ച് വർഷമായി ഒരു ദിവസം പോലും അവധിയെടുക്കാതെ ജോലി ചെയ്യുന്നയാളാണ് നരേന്ദ്രമാദിയെന്നും. ഒരു ദിവസത്തിൽ 24 മണിക്കൂറും ജനങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്ന ആളാണ് പ്രധാനമന്ത്രിയെന്നും അഭിപ്രായപ്പെട്ടു. താൻ സംസാരിക്കുന്നത് ഏതെങ്കിലും പാർട്ടിയെക്കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ അല്ല. താൻ സംസാരിക്കുന്നത് നരേന്ദ്ര മോദിയെന്നഒരേ ഒരു വ്യക്തിയെക്കുറിച്ചാണെന്നും അയാൾ രാജ്യത്തിന്റെ നന്മയെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും ജൂഹി ചൗള വ്യക്തമാക്കി. എല്ലാവരും രാജ്യത്തിന്റെ ഐക്യം നിലനിർത്താനായി ഒന്നിച്ചുനിൽക്കണമെന്നും ജൂഹി ചൗള അഭിപ്രായപ്പെട്ടു. Content Highlight: Juhi Chawla praises Modi at CAA support meet
from mathrubhumi.latestnews.rssfeed https://ift.tt/35FfJun
via
IFTTT