Breaking

Friday, January 10, 2020

ആവര്‍ത്തിച്ചുള്ള നിരോധനാജ്ഞ അധികാര ദുര്‍വിനിയോഗമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വിയോജിപ്പുകളെ അടിച്ചമർത്താൻ വേണ്ടി സെക്ഷൻ 144ന് കീഴിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധിക്കില്ലെന്ന് സുപ്രീംകോടതി. നിരോധനാജ്ഞ ഏർപ്പെടുത്തുമ്പോൾ മജിസ്ട്രേറ്റുമാർ വ്യക്തികളുടെ അവകാശങ്ങളും രാജ്യത്തിന്റെ ആശങ്കകളും ഒരുപോലെ പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി. ജമ്മുകശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രങ്ങൾക്കെതിരേയുള്ള ഹർജിയിൽ വിധി പറയുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. അനിശ്ചതകാലത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുന്നത് അനുവദിക്കില്ല. മതിയായ കാരണങ്ങളോടെ ഒരു നിശ്ചിത കാലത്തേക്ക് ആവാം. ഇന്റർനെറ്റ് പൗരന്റെ അവകാശമാണ്. ഭരണഘടനയുടെ അനുച്ഛേദം 19 (1) (എ) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിൽ ഇന്റർനെറ്റ് അവകാശവും ഉൾപ്പെടുന്നു. അനുച്ഛേദം 19 (1) (ജി) പ്രകാരം ഭരണഘടനാപരമായി സംരക്ഷിക്കപ്പെടുന്ന അവകാശമാണ് ഇന്റർനെറ്റിലൂടെയുള്ള വ്യാപാരവും വാണിജ്യവും നടത്താനുള്ള സ്വാതന്ത്ര്യമെന്നും കോടതി വ്യക്തമാക്കി. "ആവർത്തിച്ച് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് അധികാരദുർവിനിയോഗമാണ്. വ്യക്തികളെ ബാധിക്കുന്ന നിയന്ത്രണങ്ങളും ഉത്തരവുകളും സർക്കാർ പ്രസിദ്ധീകരിക്കണം. അപകടമുണ്ടാകുമെന്ന ജാഗ്രതയിൽസെക്ഷൻ 144 പ്രയോഗിക്കാം. എന്നാൽ അപകടം ഒരു അടിയന്തരാവസ്ഥ യുടെസ്വഭാവത്തിലായിരിക്കണം". എല്ലാ തത്വങ്ങളും പാലിച്ച്ക്കൊണ്ടാവണം നിയന്ത്രണങ്ങൾ ഏർപ്പെടുത്താനെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ എൻ.വി. രമണ, ആർ. സുഭാഷ് റെഡ്ഡി, ബി.ആർ. ഗവായ് എന്നിവരുടേതാണ് വിധി പ്രസ്താവം. Content Highlights:Section 144 CrPC-internet Suspension-Supreme court views


from mathrubhumi.latestnews.rssfeed https://ift.tt/2R1CaEK
via IFTTT