Breaking

Sunday, January 5, 2020

എന്‍.പി.ആര്‍. പുതുക്കാന്‍ ബിഹാര്‍, നടപടികള്‍ മേയ് മധ്യത്തോടെ ആരംഭിക്കും

പട്ന: ദേശീയ ജനസംഖ്യാ രജിസ്റ്റർ(എൻ.പി.ആർ.)പുതുക്കൽ നടപ്പാക്കാനൊരുങ്ങി ബിഹാർ. ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തുവെന്നും ഇതിനു വേണ്ടിയുള്ള വിവരശേഖരണം മേയ് 15 മുതൽ 28 വരെ സംസ്ഥാനത്തു നടക്കുമെന്നും ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020ൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കാനുള്ള തീരുമാനം കൈക്കൊണ്ടു. ഇതിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട വിവര ശേഖരണം ബിഹാറിൽ മേയ് 15 മുതൽ 28 വരെ നടക്കും-സുശീൽകുമാർ മോദി മാധ്യമങ്ങളോടു പ്രതികരിച്ചു. ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കാനുള്ള നിർദേശത്തിന് കേന്ദ്ര മന്ത്രിസഭ ഡിസംബർ 24ന് അംഗീകാരം നൽകിയിരുന്നു. content highlights:bihar to update npr, data collection will be started from may 15


from mathrubhumi.latestnews.rssfeed https://ift.tt/2QQGRAY
via IFTTT