Breaking

Sunday, January 5, 2020

തിരിച്ചടിച്ച് ഇറാന്‍? ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണം

ബാഗ്ദാദ്: പശ്ചിമേഷ്യയിൽ ആശങ്ക വർധിപ്പിച്ച് ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ വീണ്ടും ആക്രമണം. ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപമാണ് ശനിയാഴ്ച റോക്കറ്റ് ആക്രമണമുണ്ടായത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇറാഖ് സൈന്യം അറിയിച്ചു. യുഎസ് എംബസി, ബലാദ് എയർ ഫോഴ്സ് ബേസ് ക്യാമ്പ് എന്നിവയ്ക്ക് സമീപമായിരുന്നു റോക്കറ്റ് ആക്രമണുണ്ടായത്. അതീവ സുരക്ഷിത മേഖലയായ ഗ്രീൻസോണിലെ സെലിബ്രേഷൻ സ്ക്വയർ, ജാഡ്രിയ എന്നിവിടങ്ങളിലാണ് റോക്കറ്റുകൾ പതിച്ചതെന്നാണ് വിവരം. യുഎസ് സൈനികർ തമ്പടിച്ചിരിക്കുന്ന സൈനിക താവളമാണ് ബലാദിലെ ബേസ് ക്യാമ്പ്. നിരവധി സർക്കാർ ഓഫീസുകളും വിദേശരാജ്യങ്ങളുടെ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന മേഖലയാണ് ഗ്രീൻസോൺ. അതേസമയം, റോക്കറ്റ് ആക്രമണമുണ്ടായതിന് പിന്നാലെ യുഎസ് സൈന്യം ബാഗ്ദാദിൽ വ്യോമനിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. Content Highlights: rocket attack near by us embassy in baghdad iraq


from mathrubhumi.latestnews.rssfeed https://ift.tt/39FrhRr
via IFTTT