Breaking

Sunday, January 5, 2020

ആ വാര്‍ത്ത തെറ്റ്: ഞങ്ങള്‍ ഇനിയും പറക്കും; എയര്‍ ഇന്ത്യ

ന്യൂഡൽഹി :എയർ ഇന്ത്യ സർവ്വീസ് നിർത്തുന്നതായുള്ള വാർത്തകൾ തള്ളിക്കളഞ്ഞ് എയർ ഇന്ത്യ മേധാവി അശ്വനി ലോഹാനി. എയർ ഇന്ത്യ സർവ്വീസ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഷെയറുകൾ വിറ്റഴിക്കുന്നതായുള്ള വാർത്തകളും അശ്വനി ലോഹാനി നിഷേധിച്ചു. "എയർ ഇന്ത്യ സർവ്വീസ് അവസാനിപ്പിക്കുന്നതായുള്ള എല്ലാ വാർത്തകളും അടിസ്ഥാന രഹിതമാണ്. എയർ ഇന്ത്യ ഇനിയും പറക്കുകയും മുന്നിലെത്തുകയും ചെയ്യും യാത്രക്കാർക്കും കോർപ്പറേറ്റുകൾക്കും ഏജന്റുമാർക്കും ഇക്കാര്യത്തിൽ ആശങ്ക വേണ്ട. എയർ ഇന്ത്യ ഇപ്പോഴും വലിയ വിമാനക്കമ്പനികളിൽ ഒന്നാണ്",അശ്വനി ലോഹാനി ട്വിറ്ററിലൂടെ വ്യക്തമാക്കി നിലനിൽപ്പിന് സർക്കാർ ഇടപെടൽ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം എയർ ഇന്ത്യ മാനേജ്മെന്റ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. Content Highlight: Air India continue to fly, rumours baseless :Ashwani Lohani


from mathrubhumi.latestnews.rssfeed https://ift.tt/2sN3ZZe
via IFTTT