Breaking

Thursday, January 16, 2020

മാട്ട മിന്നി, യുണൈറ്റഡ് മുന്നേറി

ലണ്ടൻ: സ്പാനിഷ് താരം യുവാൻ മാട്ടയുടെ ഗോളിൽ മാഞ്ചെസ്റ്റർ യുണൈറ്റഡ് എഫ്.എ. കപ്പ് ഫുട്ബോളിന്റെ നാലാം റൗണ്ടിൽ. ഏകപക്ഷീയമായ ഒരു ഗോളിന് വോൾവ്സിനെ തോൽപ്പിച്ചാണ് യുണൈറ്റഡിന്റെ മുന്നേറ്റം. 67-ാം മിനിറ്റിലാണ് മാട്ട വിജയഗോൾ നേടിയത്. ആദ്യ പാദത്തിൽ ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു. നാലാം റൗണ്ടിൽ വാറ്റ്ഫഡോ ട്രാൻമിയറോയായിരിക്കും യുണൈറ്റഡിന്റെ എതിരാളി. കാർലിസ്ലെ യുണൈറ്റഡിനെ (3-4) മറികടന്ന് കാർഡിഫ് സിറ്റിയും നാലാം റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. Content Highlights:Mata strikes to send United through


from mathrubhumi.latestnews.rssfeed https://ift.tt/36YQtAv
via IFTTT