ന്യൂഡൽഹി: വേമ്പനാട് തീരത്ത് സ്ഥിതി ചെയ്യുന്ന കാപികോ റിസോർട്ട് പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി. കാപികോ റിസോർട്ട് പൊളിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരേ കാപികോ ഉടമകൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.മരടിലെ ഫ്ളാറ്റുകൾ നാളെ പൊളിക്കാനിരിക്കെയാണ് കാപികോ റിസോർട്ടുമായി ബന്ധപ്പെട്ട സുപ്രധാന കോടതി വിധി പുറത്ത് വന്നിരിക്കുന്നത്. തീരദേശ നിയമം ലംഘിച്ച പണിതപാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോർട്ട് പൊളിക്കണമെന്ന് നേരത്തെഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ പിന്നീട് കാപികോ റിസോർട്ട് ഉടമകൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഉടമകളുടെ ഹർജി തള്ളിക്കൊണ്ട്ജസ്റ്റിസ് വി രാമസുബ്രഹ്മണ്യമാണ് ഉത്തരവിറക്കിയത്.ജസ്റ്റിസ് റോഹിംഗ്ടൺനരിമാനും വി രാമസുബ്രഹ്മണ്യവും വിശദമായ വാദം കേട്ട ശേഷമാണ് വിധി പുറപ്പെടുവിച്ചത്. മരടിലെ കെട്ടിടങ്ങളും കാപികോയും തീരദേശ പരിപാലന നിയമം ലംഘിച്ചാണ് പണിതത്. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണൻ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാലത്ത് വേമ്പനാട്ട് കായലിലെ കയ്യേറ്റങ്ങൾ സംബന്ധിച്ച് സ്വമേധയാ കേസെടുത്തിരുന്നു.അക്കാലത്ത് വനം പരിസ്ഥിതി മന്ത്രാലയത്തോട് റിപ്പോർട്ട് തേടിയിരുന്നു. ആ റിപ്പോർട്ടിലാണ് കാപികോ, വാമികോ റിസോർട്ടുകളുടെ അനധികൃത നിർമ്മാണത്തെ കുറിച്ചുള്ള റിപ്പോർട്ടുണ്ടായിരുന്നത്. ആലപ്പുഴ, എറണാകുളംതുടങ്ങിയ ജില്ലകളിലെ18ഓളം കെട്ടിടങ്ങളുടെ നിയമലംഘനം സംബന്ധിച്ച് ഇതിൽപരാമർശങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടർനടപടിയാാണ് 2018ൽ കേരള ഹൈക്കോടതി കാപികോ വാമികോ റിസോർട്ടുകൾപൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ടത്.കാപികോ റിസോർട്ട് പൊളിക്കണമെന്നായിരുന്നു സംസ്ഥാന സർക്കാരും സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയും സ്വീകരിച്ച നിലപാട്. വേമ്പനാട്ട് കായൽ അതി പരിസ്ഥിതി ദുർബല തീരദേശ മേഖലയാണെന്ന് 2011-ലെ വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നെടിയന്തുരുത്തിൽ പരാതിക്കാർ നടത്തിയ നിർമാണപ്രവർത്തനങ്ങൾ കടുത്ത നിയമലംഘനവും പൊതുതാത്പര്യത്തിന് എതിരുമാണെന്നും സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. content highlights:Keralas illegal resort Kapico should be demolished says Supreme court
from mathrubhumi.latestnews.rssfeed https://ift.tt/2Ne9aID
via
IFTTT