ആഡംബര ബസുകൾക്ക് പെർമിറ്റില്ലാതെ ഓടിക്കാമെന്ന കേന്ദ്രനിയമം പ്രാബല്യത്തിലാകുംമുമ്പേ സംസ്ഥാനത്തെ സ്വകാര്യബസ് ലോബികൾ നടപ്പാക്കി. മധ്യകേരളത്തിലെ ഉടമകളുടെ ആഡംബര ബസുകളാണ് നിയമവിരുദ്ധമായി റൂട്ടിൽ ഓടിക്കുന്നത്. കോൺട്രാക്ട് കാര്യേജ് പെർമിറ്റ് (ടൂറിസ്റ്റ് പെർമിറ്റ്) ഉപയോഗിച്ചാണിത്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽനിന്ന് കാസർകോട്, കണ്ണൂർ, വയനാട് തിരുവനന്തപുരം ജില്ലകളിലേക്കാണ് സർവീസ്. മൾട്ടി ആക്സിൽ വോൾവോ, എ.സി., ടൂറിസ്റ്റ് ബസുകളടക്കം 30 വാഹനങ്ങൾ ഇത്തരത്തിൽ അനധികൃതസർവീസ് നടത്തുന്നു. ഓൺലൈൻ ബുക്കിങ് ബസുകളുടെ പേരിലുള്ള പ്രത്യേക വെബ്സൈറ്റിൽ ഓൺലൈൻ ബുക്കിങ്ങിലൂടെ യാത്രക്കാർക്ക് സീറ്റുകൾ ബുക്കുചെയ്യാം. വാഹനം പോകുന്ന റൂട്ടും നിരക്കിനെക്കുറിച്ചുള്ള വിവരങ്ങളും വെബ്സൈറ്റിലുണ്ടാകും. യാത്രക്കാർ കയറുന്ന സ്ഥലംകൂടി ഉൾപ്പെടുത്താനും അവസരമുണ്ട്. എസ്.എം.എസ്., ഇ-മെയിൽ എന്നിവയിലൂടെ ബസ് എത്തുന്ന സമയവും സീറ്റ് നമ്പറും അടക്കമുള്ള വിവരങ്ങൾ നൽകും. പണം ഓൺലൈൻ വഴി നൽകാം. കൂടാതെ വാട്സാപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. പണം നേരിട്ട് കണ്ടക്ടറുടെ പക്കലോ ഗൂഗിൾ പേ വഴിയോ നൽകാം. യുവയാത്രക്കാരാണ് ഇത്തരം സർവീസ് തിരഞ്ഞെടുക്കുന്നവരിലേറെയും. നിരക്ക് കൂടുതൽ കോട്ടയത്തുനിന്ന് കണ്ണൂർക്ക് പെർമിറ്റുള്ള സ്വകാര്യ, കെ.എസ്.ആർ.ടി.സി. ബസുകൾ ശരാശരി 400 രൂപ വാങ്ങുമ്പോൾ ഇത്തരം ബസുകളിൽ 600 രൂപയാണു നിരക്ക്. സീസണിൽ കൂടുതൽ ഈടാക്കും. കേന്ദ്രനിയമം നടപ്പാക്കിയാൽ റൂട്ട് പെർമിറ്റുകളിലോടുന്ന ബസുകൾ നിർത്തി ഇത്തരം ബസുകൾ ദീർഘദൂര സർവീസിന് നിരത്തിലിറക്കാനാണ് കമ്പനികളുടെ തീരുമാനം. കാലതാമസം വേണ്ടിവരും പെർമിറ്റില്ലാതെ ഓടുന്ന വാഹനങ്ങൾക്കെതിരേ മാത്രമാണ് മോട്ടോർവാഹനവകുപ്പ് കേസെടുക്കുന്നത്. കോൺട്രാക്ട് കാരേജ് പെർമിറ്റ് ഉപയോഗിച്ച് റൂട്ടിൽ സർവീസ് നടത്തുന്നവയെ കണ്ടെത്താൻ താമസംവരും. കോൺട്രാക്ട് കാരേജായാണ് സർവീസ് നടത്തുന്നതെങ്കിൽ എന്തെങ്കിലും അപകടമുണ്ടായാൽ യാത്രക്കാർക്ക് ഇൻഷുറൻസ് ലഭിക്കും. മറിച്ചാണെങ്കിൽ കിട്ടില്ല -മോട്ടോർവാഹനവകുപ്പ് Content Highlights:Permit For Long Service Luxury Buses
from mathrubhumi.latestnews.rssfeed https://ift.tt/2TRpxz1
via
IFTTT