Breaking

Tuesday, January 7, 2020

വൈക്കത്ത് ബസ് കാറിനുമുകളിലേക്ക് പാഞ്ഞുകയറി നാല് പേർ മരിച്ചു

കോട്ടയം: വൈക്കം ചേരുംചുവടിൽ ബസ് കാറിനു മുകളിലേക്ക് പാഞ്ഞു കയറി നാല് പേർ മരിച്ചു. രണ്ട് സ്ത്രീകളും രണ്ട് പുരുഷൻമാരുമാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വാഹനമുടമയുടെ വിവരങ്ങൾ പരിശോധിച്ചതിൽ നിന്ന് തൃപ്പുണ്ണിത്തുറ സ്വദേശികളാണ് മരിച്ചതെന്നാണ് അനുമാനം. കോട്ടയം വൈക്കം റൂട്ടിൽ ചേരുംചുവട് പാലത്തിനു സമീപം ചൊവ്വാഴ്ച പുലർച്ചെ5.45 ഓടുകൂടിയായിരുന്നു അപകടം. അമിത വേഗത്തിൽ വന്ന ബസ്കാറിനു മുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെപുറത്തെടുത്തത്. നാലുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടിരുന്നു. ബസ്സിനകത്തുണ്ടായിരുന്ന പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. content highlights:Vaikkom bus car accident, 4 death


from mathrubhumi.latestnews.rssfeed https://ift.tt/2N3KJxv
via IFTTT