കൊൽക്കത്ത: വീണ്ടും വിവാദപ്രസ്താവനയുമായി പശ്ചിമ ബെംഗാൾ ബി.ജെ.പി. അധ്യക്ഷൻ ദിലീപ് ഘോഷ്. അമ്പതുലക്ഷം മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയും. ആവശ്യമെങ്കിൽ അവരെ രാജ്യത്തുനിന്ന് തുരത്തും. ആദ്യം അവരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യും. പിന്നെ ദീദിക്ക്(മമതാ ബാനർജി) ആരെയും പ്രീണിപ്പിക്കാനാകില്ല- എന്നായിരുന്നു ദിലീപ് ഘോഷിന്റെ വാക്കുകൾ. പശ്ചിമബെംഗാളിലെ നോർത്ത് 24 പർഗാനയിൽ പൊതുപരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നേരത്തെ, പൊതുമുതൽ നശിപ്പിക്കുന്നവരെ നായ്ക്കളെ പോലെ വെടിവെച്ചു കൊല്ലണമെന്ന ഘോഷിന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. #WATCH Dilip Ghosh, West Bengal BJP Chief in North 24 Parganas: 50 lakh Muslim infiltrators will be identified, if needed they will be chased out of the country. Firstly their names will be removed from voters list then Didi (CM Mamata Banerjee) cant appease anyone. pic.twitter.com/ezY0HTWmB7 — ANI (@ANI) January 19, 2020 content highlights:50 lakh Muslim infiltrators will be identified,if needed theysays west bengal bjp chief dilip ghosh
from mathrubhumi.latestnews.rssfeed https://ift.tt/2v0v5Na
via
IFTTT