Breaking

Thursday, April 4, 2019

തൃശൂരിൽ ബി ടെക് വിദ്യാർത്ഥിനിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി, യുവാവ് പിടിയിൽ

തൃശൂരിൽ പെൺകുട്ടിയെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ബിടെക് വിദ്യാർത്ഥിനിയായ ചിയ്യാരം സ്വദേശി നീതുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വടക്കേക്കാട് സ്വദേശി നിതീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച കയറിയ നിതീഷ് കൈയ്യിൽ കരുതിയ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ശുചിമുറിയിലാണ് നീതുവിന്റെ മൃതദേഹം കിടന്നത്. Read

from Oneindia.in - thatsMalayalam News https://ift.tt/2ONhO0m
via IFTTT