Breaking

Thursday, April 4, 2019

അമ്മ മരിച്ചു , അച്ഛന്‍ ഉപേക്ഷിച്ചു; നീതു യാത്രയായത് സ്വപ്നങ്ങൾ ബാക്കിയാക്കി

തൃശ്ശൂർ: അമ്മ നേരത്തെ മരിച്ചു പോയ പെൺകുട്ടിയാണ് നീതു. അച്ഛനും ഉപേക്ഷിച്ചുപോയി. ഏകമകളായിരുന്നു അവൾ. പറഞ്ഞുവരുന്നത് മണിക്കൂറുകൾക്ക് മുമ്പ് യുവാവ് തീകൊളുത്തി കൊന്ന നീതുവിനെക്കുറിച്ചാണ്. മുത്തശ്ശിയുടെയും അമ്മാവന്റേയുംകൂടെയാണ് നീതു പിന്നീട് വളർന്നത്. പഠിച്ച് ജീവിതം തിരികെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് കത്തിയമർന്നത്. തൃശൂർ ചിയ്യാരത്ത് വ്യാഴാഴ്ച്ച രാവിലെയാണ് ഏഴരയോടെയാണ് സംഭവം. കൊടകര ആക്സിസ് എൻജി. കോളേജ് വിദ്യാർഥിനിയാണ് നീതു. സുഹൃത്ത് വടക്കേകാട് സ്വദേശി നിതീഷ് വീട്ടിൽകയറി നീതുവിനെ പെട്രോളിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. വീട്ടിലെ ബാത്ത്റൂമിൽ വച്ചാണ് നീതുവിന്റെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ചത്. മൃതദേഹം കിടന്നിരുന്നത് ഇവിടെയാണ്. ബൈക്കിലെത്തിയ നിതീഷ് പിറകുവശത്തെ വാതിൽ വഴി കയറിയാണ് നീതുവിനെ ആക്രമിച്ചതെന്നാണ് നിഗമനം.പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നായിരുന്നു കൊലപാതകം എന്നാണ് റിപ്പോർട്ടുകൾ. വാക്കുതർക്കത്തിൽ ഏർപ്പെട്ട ശേഷം കത്തികൊണ്ടു കുത്തി പിന്നീട് പ്രെട്രോൾ ഒഴിച്ച് നീതുവിനെ തീ കൊളുത്തുകയായിരുന്നു. നീതുവിന്റെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തുമ്പോഴേക്കും കത്തിത്തീർന്നിരുന്നു. നെഞ്ചിൽ രക്തം കണ്ടിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. നാട്ടുകാർ തന്നെ നിതീഷിനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. Content Highlight: Woman allegedly burnt to death by friend in thrissur


from mathrubhumi.latestnews.rssfeed https://ift.tt/2uLNv0J
via IFTTT