Breaking

Thursday, April 4, 2019

ഇന്ത്യയുടെ വളർച്ചനിരക്ക് കുറച്ച് എ.ഡി.ബി.

മുംബൈ:ഇന്ത്യയുടെ 2019-20 സാമ്പത്തിക വർഷത്തെ വളർച്ചനിരക്ക് 7.2 ശതമാനമായി കുറയുമെന്ന് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (എ.ഡി.ബി.). ഇൗ സാഹചര്യത്തിലും വേഗം വളർച്ച നേടുന്ന രാജ്യമായി ഇന്ത്യ തുടരുമെന്നാണ് വിലയിരുത്തൽ. അതേസമയം 2020-21-ൽ 7.3 ശതമാനം വളർച്ച നിരക്കാണ് പ്രതീക്ഷിക്കുന്നത്. ഏഷ്യൻ രാജ്യങ്ങളുടെ ആകെ വളർച്ചനിരക്ക് 2019-ൽ 5.7 ശതമാനവും 2020-ൽ 5.6 ശതമാനവുമായി താഴുമെന്നാണ് എ.ഡി.ബി.യുടെ പ്രസിദ്ധീകരണമായ ഏഷ്യൻ ഡെവലപ്മെന്റ് ഒൗട്ട് ലുക്കിൽ വിലയിരുത്തുന്നത്. നിക്ഷേപക സൗഹൃദാന്തരീക്ഷത്തിനും സ്വകാര്യ ഉപഭോഗ വർധനയ്ക്കും പുതിയ നിക്ഷേപത്തിനുമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച നയങ്ങൾ വരുന്ന രണ്ടു വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തുപകരുമെന്നും എ.ഡി.ബി. വ്യക്തമാക്കുന്നു. ഇന്ത്യയുടെ കാര്യത്തിൽ മറ്റ് ഏജൻസികളുടെ വിലയിരുത്തലിൽനിന്ന് വ്യത്യസ്തമായി ഉയർന്ന പ്രതീക്ഷിത വളർച്ചനിരക്കാണ് എ.ഡി.ബി. പങ്കുവയ്ക്കുന്നത്. ഏഴു മുതൽ 7.1 ശതമാനം വരെയാണ് മറ്റ് ഏജൻസികൾ പ്രതീക്ഷിക്കുന്ന വളർച്ച നിരക്ക്.


from mathrubhumi.latestnews.rssfeed https://ift.tt/2Ug1bjV
via IFTTT