Breaking

Thursday, April 4, 2019

രാഹുല്‍ ഗാന്ധിയോട് അമേഠിക്കാര്‍ പൊറുക്കില്ലെന്ന് സ്മൃതി ഇറാനി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്റെ രണ്ടാം മണ്ഡലമായ വയനാട്ടിൽ രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിക്കാനിരിക്കെ അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനവുമായികേന്ദ്ര മന്ത്രി സ്മൃതി ഇറാനി. അമേഠിയിലെ ജനങ്ങളുടെ പിന്തുണയോടെ 15 വർഷം രാഹുൽ അധികാരത്തിന്റെ വിവിധ പദവികൾ ആസ്വദിച്ചു. ഇപ്പോൾ മറ്റൊരിടത്തേക്ക് പത്രിക സമർപ്പിക്കാൻ പോയിരിക്കുകയാണ്. ഇത് അമേഠിയെ അപമാനിക്കലാണ്. ജനങ്ങൾ രാഹുലിനോട് പൊറുക്കില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. അമേഠിയിൽ രാഹുലിനെതിരെ ബിജെപി സ്ഥാനാർഥിയായി സ്മൃതി ഇറാനിയാണ് ഇത്തവണയും മത്സരിക്കുന്നത്. 2014-ൽ രാഹുലിനെതിരെ മത്സരിച്ച് അവർ പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ വിജയം ഉറപ്പാണെന്നാണ് അവർ അവകാശപ്പെടുന്നത്. Content Highlights:Smriti Irani against Congress President Rahul Gandhi wayanad contest


from mathrubhumi.latestnews.rssfeed https://ift.tt/2Uek7zr
via IFTTT