Breaking

Thursday, April 4, 2019

ജയത്തോടെ ഒന്നാം സ്ഥാനം നിലനില്‍ത്തി സിറ്റി; ചെല്‍സിയുടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ സജീവം

മാഞ്ചെസ്റ്റർ: പ്രീമിയർ ലീഗിൽ വിജയം തുടർന്ന് മാഞ്ചെസ്റ്റർ സിറ്റി. വ്യാഴാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ കാർഡിഫ് സിറ്റിയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് സിറ്റി പരാജയപ്പെടുത്തിയത്. ജയത്തോടെ ലിവർപൂളിനെ മറികടന്ന് സിറ്റി ലീഗിൽ വീണ്ടും ഒന്നാമതെത്തി. മത്സരം തുടങ്ങി ആറാം മിനിറ്റിൽ ലാപോർട്ടെയുടെ പാസിൽ നിന്ന് കെവിൻ ഡിബ്രൂയിനാണ് സിറ്റിയുടെ ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിക്ക് ഒരു മിനിറ്റ് മുൻപ് ജെസ്യൂസിന്റെ പാസിൽ നിന്ന് സാനെ സിറ്റിയുടെ ഗോൾ പട്ടിക തികച്ചു. കഴിഞ്ഞ 17 ലീഗ് മത്സരങ്ങളിൽ സിറ്റിയുടെ 16-ാം ജയമാണിത്. 32 മത്സരങ്ങളിൽ നിന്ന് സിറ്റിക്ക് 80 പോയന്റായി. രണ്ടാമതുള്ള ലിവർപൂളിന് ഇത്രയും മത്സരങ്ങളിൽ നിന്ന് 79 പോയന്റുണ്ട്. ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ സജീവമാക്കി ചെൽസി പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ജയത്തോടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ സജീവമാക്കി ചെൽസി. സ്വന്തം മൈതാനത്ത് ബ്രൈട്ടനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ചെൽസി തോൽപ്പിച്ചത്. 38-ാം മിനിറ്റിൽ ഹഡ്സൺ ഒഡോയിയുടെ അസിസ്റ്റിൽ നിന്ന് ഒളിവർ ജിറൂദാണ് ഗോളടിക്ക് തുടക്കമിട്ടത്. 60-ാം മിനിറ്റിൽ ഹസാർഡ് ലീഡ് രണ്ടാക്കി ഉയർത്തി. ലോഫ്റ്റസ് ചീക്ക്ന്റെ പാസിൽ നിന്നായിരുന്നു ഹസാർഡിന്റെ ഗോൾ. മൂന്നു മിനിറ്റുകൾക്കു ശേഷം ലോഫ്റ്റസ് ചീക്ക് തന്നെ ചെൽസിയുടെ ഗോൾ പട്ടിക തികച്ചു. ജയത്തോടെ മാഞ്ചെസ്റ്റർ യുണൈറ്റഡിനെ മറികടന്ന് ചെൽസി ലീഗിൽ അഞ്ചാം സ്ഥാനത്തെത്തി. Content Highlights:win for manchester city and chelsea


from mathrubhumi.latestnews.rssfeed https://ift.tt/2VjRgWR
via IFTTT