Breaking

Monday, May 3, 2021

എന്‍എസ്എസ് ബാലകൃഷ്ണപ്പിളളയുടെ ആത്മാവിന്റെ ഭാഗം

കൊല്ലം: നായർ സർവീസ് സൊസൈറ്റിയോടുളള ആർ.ബാലകൃഷ്ണപ്പിളളയുടെ ബന്ധം രാഷ്ട്രീയത്തിന് അതീതമായിരുന്നു. സാമുദായികാചാര്യൻ മന്നത്ത് പത്മനാഭനൊപ്പം പൊതുപ്രവർത്തന രംഗത്തെത്തിയ ബാലകൃഷ്ണുപിള്ളയുടെഎൻഎസ്എസിനോടുളള കൂറ് അചഞ്ചലമായിരുന്നു. 24-ാം വയസ്സിലാണ് ആർ.ബാലകൃഷ്ണപ്പിളള എൻഎസ്എസ് പ്രവർത്തനങ്ങളിൽ സജീവമാകുന്നത്.രാഷ്ട്രീയമേതായാലും എൻഎസ്എസിനോടുളള അദ്ദേഹത്തിന്റെ കൂറ് അനിർവചനീയമായിരുന്നു. സ്വന്തം പാർട്ടിയേക്കാൾ അദ്ദേഹം എൻഎസ്എസിനെ സ്നേഹിച്ചിരുന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. കരയോഗ പ്രവർത്തനങ്ങളിൽ സജീവമാകാൻ ബാലകൃഷ്ണപ്പിളളയോട് നിർദേശിച്ചത് മന്നത്ത് പത്മനാഭനാണ്.1964-ൽ മന്നം തുടങ്ങിവെച്ച കേരളകോൺഗ്രസിന്റെ സ്ഥാപക സെക്രട്ടറിയായി ബാലകൃഷ്ണപ്പിളളയെ നിയോഗിച്ചതും എൻ.എസ്.എസ് തന്നെ. എൻ.എസ്.എസ്. നേൃതൃത്വത്തോട് ഇണങ്ങിയും പിണങ്ങിയും പ്രവർത്തിച്ചിട്ടുളള പിളള മന്നം ജയന്തി നാൾ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താനെത്തുന്നത് പതിവായിരുന്നു. ആറരപതിറ്റാണ്ട് നീണ്ട സാമുദായിക പ്രവർത്തനം കൂടി അവസാനിപ്പിച്ചാണ് ബാലകൃഷ്ണപ്പിളള വിടവാങ്ങിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2ShNqAZ
via IFTTT