Breaking

Monday, May 3, 2021

നിയമസഭയിലെ കാരണവരായിരുന്നു ബാലകൃഷ്ണപ്പിളള - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: നിയമസഭയിലെ ഒരു കാരണവർ എന്ന സ്ഥാനമായിരുന്നു ആർ.ബാലകൃഷ്ണപ്പിളളയ്ക്ക് ഉണ്ടായിരുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുസ്മരിച്ചു. നിയമസഭയിൽ ആർ.ബാലകൃഷ്ണപ്പിളള എഴുന്നേറ്റ് നിന്നാൽ ഭരണകക്ഷി-പ്രതിപക്ഷ ബെഞ്ചുകൾ സാകൂതം അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടിരിക്കും, തിരുവഞ്ചൂർ പറഞ്ഞു. അദ്ദേഹത്തിന്റെ വിശകലനങ്ങൾ, അദ്ദേഹത്തിന്റെ നർമങ്ങൾ, അദ്ദേഹം എടുക്കുന്ന നിയമപരമായ നിലപാടുകൾ അതെല്ലാം വളരെ ശ്രദ്ധയോടുകൂടി പഠിച്ചെടുക്കേണ്ട കാര്യങ്ങളായിരിക്കും. അദ്ദേഹം കൈകാര്യം ചെയ്യാത്ത വകുപ്പുകളും കുറവാണ്. അദ്ദേഹം കെ.എസ്.ആർ.ടി.സി. കൈകാര്യം ചെയ്ത വ്യക്തിയാണ്. അദ്ദേഹത്തിന്റെ വ്യക്തിത്വം ഇന്നും ആ ഡിപ്പാർട്ട്മെന്റിൽ ചർച്ചാവിഷയമാണ്. ശരി എന്ന് തോന്നുന്ന കാര്യത്തിൽ കണ്ണുപൂട്ടി നിലപാടെടുക്കാൻ മടിയില്ലാത്ത വ്യക്തിയായിരുന്നു. വിമർശകരോട് സ്വാഭാവികമായും അങ്ങനെ പ്രതികരിക്കുകയും ചെയ്യും. നന്മയുടെ ഭാഗത്ത് നിലയുറപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. തിരുവഞ്ചൂർ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2RjujpI
via IFTTT