തിരുവനന്തപുരം: സംസ്ഥാനത്ത് 2018-ൽ ഉണ്ടായ പ്രളയത്തിന് ഉത്തരം പറയാൻ പിണറായി സർക്കാർ ബാധ്യസ്ഥമാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രളയം നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഡാമുകളിലുണ്ടായിട്ടും ഉപയോഗിക്കാതിരുന്നതും മുൻകരുതൽ സ്വീകരിക്കാത്തതുമാണ് പ്രളയം രൂക്ഷമാക്കിയതെന്നാണ് ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിന്റെ പഠന റിപ്പോർട്ടെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.വിവിധ സമയങ്ങളിൽ ഏതളവിൽ അണക്കെട്ടിൽ ജലം സംഭരിക്കണം ഏതളവുവരെ ഒഴിച്ചിടണം എന്ന് വ്യക്തമാക്കുന്ന റൂൾ ഓഫ് കർവ് ഉപയോഗിച്ചില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്. മഴക്കാലത്ത് റിസർവോയറുകളുടെ പ്രവർത്തനം ത്വരിതപ്പെടുത്തി മുന്നറിയിപ്പുകൾ നൽകേണ്ടതാണ്. എന്നാൽ ഇതിനുള്ള കാര്യമായ ശ്രമം ഉണ്ടായില്ല. പ്രളയ സമയത്തു ലോവർ പെരിയാർ അണക്കെട്ടിലെ ടണലുകളിലെ തടസ്സം കാരണം പവർ ഹൗസിലേക്ക് വെള്ളം തുറന്നുവിട്ടിരുന്നില്ല.ഡാമുകൾ വൈദ്യുതി ഉത്‌പാദനത്തിനും ജലസേചനത്തിനും മാത്രമുള്ളതാണെന്നും പ്രളയം നിയന്ത്രിക്കാൻ ഡാമുകളിൽ സംവിധാനം ഇല്ലെന്നുമുള്ള പച്ചക്കള്ളമാണ് സർക്കാർ ആവർത്തിക്കുന്നത്. ഇടുക്കി ഡാമിന്റെ സെൻട്രൽ വാട്ടർ ആൻഡ് പവർ കമ്മിഷൻ റിപ്പോർട്ട് പ്രകാരം ഡാമിനു പ്രളയം നിയന്ത്രിക്കാനുള്ള സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3uhRoaK
via
IFTTT