Breaking

Thursday, March 18, 2021

ആല്‍ഫി സ്വരാജിനെ തേടിയെത്തി; നന്ദിയുടെ പൂക്കളുമായി

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിനെ കാണാൻ ആൽഫിയെന്ന ആറുവയസുകാരൻ എത്തുമ്പോൾ കൈയ്യിൽ ഒരുപിടു പൂക്കളുണ്ടായിരുന്നു. കനിവ് വറ്റിയ കാലത്തോട് പൊരുമ്പോൾ കൈത്താങ്ങായതിനുള്ള നന്ദിയായിരുന്നു ആ പൂക്കൾ. ലോക് ഡൗൺ കാലത്ത് ജീവൻ രക്ഷാ മരുന്നു മുടങ്ങുമെന്ന ഘട്ടം വന്നപ്പോൾ എം സ്വരാജ് എം എൽ എ മുഖ്യമന്ത്രിയുമായി ഇടപെട്ട് ഫയർ ആന്റ് റെസ്ക്യൂ ആംബുലൻസ് സംവിധാനം വഴി തിരുവനന്തപുരത്തു നിന്നും ആൽഫിക്കുള്ള ഹോമിയോ മരുന്ന് നാല് മണിക്കൂർ കൊണ്ട് തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ എത്തിച്ചു നൽകിയിരുന്നു. തലച്ചോറിൽ ബാധിക്കുന്ന ഹൈപ്പോ തലാമസ് എന്ന ക്യാൻസർ രോഗം ബാധിച്ച ആൽഫി ഇതിനോടകം ആറ് ഓപ്പറേഷനുകൾക്ക് വിധേയമായി. തൃപ്പൂണിത്തുറ അമ്പിളി നഗർ റോയൽ ഈസ്റ്റ് ഗാർഡൻ 5 ബി ഫ്ലാറ്റിൽ നിബിൻ ,ദീപ ദമ്പതികളുടെ മകനാണ്. അമിതമായ ശരീരഭാരവും കഠിനമായ ചൂടും മൂലം എപ്പോഴും എ സി മുറിയിൽ മാത്രമെ ആൽഫിക്ക് കഴിയാനാകൂ. ആൽഫിക്ക് റേഡിയേഷൻ ചികിത്സയും നൽകുന്നുണ്ട്. ഇതിനിടെ വേദനയ്ക്കും മറ്റുമായി ഹോമിയോ ചികിത്സയും നടക്കുന്നുണ്ട്. ലോക് ഡൗൺ മൂലം വാഹനയാത്ര നിലച്ചതോടെ മരുന്നു വാങ്ങാൻ സാധിക്കാത്ത സ്ഥിതി വന്നു. മരുന്നു മുടങ്ങിയാൽ അസ്വസ്ഥതയുണ്ടാകും എന്ന ഘട്ടമായതോടെയാണ് ആൽഫിയുടെ മാതാപിതാക്കൾ കനിവ് പാലിയേറ്റീവ് പ്രവർത്തകർ വഴി എം എൽ എ യെ സമീപിച്ചത്. തിരുവനന്തപുരത്തെ ഡോ. അനിൽകുമാറിൽ നിന്നും ശേഖരിച്ച മരുന്ന് ഫയർഫോഴ്സ് ഏറ്റുവാങ്ങി തൃപ്പൂണിത്തുറയിൽ എത്തിച്ച് എം സ്വരാജ് എം എൽ എ ഏറ്റുവാങ്ങി വീട്ടിലെത്തിച്ചു നൽകുകയായിരുന്നു. തൃപ്പൂണിത്തുറ എളമന ജട്ടിയിൽ നടന്ന കൺവൻഷനിലായിരുന്നു ആൽഫി യും മാതാപിതാക്കളും എം സ്വരാജിനെ കാണാനെത്തിയത്. Content Highlight: 6 year old boy Alfi visit m Swaraj


from mathrubhumi.latestnews.rssfeed https://ift.tt/3qXsFWU
via IFTTT