Breaking

Monday, March 15, 2021

തമിഴ്‌നാട്ടില്‍ ദിനകരനും വിജയ്കാന്തും കൈകോര്‍ത്തു

ചെന്നൈ : തമിഴ്നാട്ടിൽ ടി.ടി.വി ദിനകരനും വിജയ്കാന്തും തമ്മിൽ കൈകോർത്തു. ദിനകരന്റെ അമ്മാ മക്കൾ മുന്നേറ്റ കഴകം നയിക്കുന്ന മുന്നണിയിൽ 60 സീറ്റിൽ ഡിഎംഡികെ മത്സരിക്കും. അതേ സമയം പ്രചാരണവുമായി കളം നിറയുകയാണ് എം.കെ സ്റ്റാലിൻ. തമിഴ്നാടിന്റെ അധികാരം പിടിക്കാനായി രൂപീകരിക്കപ്പെട്ട നാലാമത്തെ മുന്നണിയാണ് ടി.ടി.വി ദിനകരന്റെ നേതൃത്വത്തിലേത്. ഡിഎംകെ, അണ്ണാ ഡിഎംകെ സഖ്യവും കമൽഹാസന്റെ നേതൃത്വത്തിലുള്ള സഖ്യവും നേരത്തേ തന്നെ സീറ്റ് വിഭജന ചർച്ചകളും സ്ഥാനാർത്ഥി പ്രഖ്യാപനവും പൂർത്തിയാക്കിയതാണ്. എൻഡിഎ വിട്ട വിജയ്കാന്തിന്റെ ഡിഎംഡികെ രണ്ട് ദിവസത്തെ ചർച്ചകൾക്കൊടുവിൽ ദിനകരനുമായി കൈകോർക്കുമ്പോൾ പല മണ്ഡലങ്ങളിലും മുന്നണിയ്ക്ക് പത്തായിരത്തിലധികം വോട്ട് ലഭിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഈ വോട്ടുകൾ എൻഡിഎ ക്യാമ്പിനാണ് നഷ്ടമുണ്ടാക്കുക. അതേ സമയം സ്ഥാനാർത്ഥി പ്രഖ്യാപനവും പ്രകടന പത്രികാ പ്രകാശനത്തിനും ശേഷം പ്രചാരണം ശക്തമാക്കുകയാണ് ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. ഒരുമാസക്കാലം തമിഴ്നാട്ടിലാകെ സഞ്ചരിച്ച് ശേഖരിച്ച ജനങ്ങളുടെ ആവശ്യങ്ങൾ അടങ്ങിയ പെട്ടികളും കൊണ്ട് സ്റ്റാലിൻ വാർത്താ സമ്മേളനം നടത്തി. അധികാരത്തിലേറിയതിന്റെ പിറ്റേ ദിവസം പെട്ടി തുറന്ന് ആവശ്യങ്ങളോരോന്നായി പരിഗണിക്കും. നൂറ് ദിവസത്തിനകം പരിഹാരമുണ്ടാക്കും. ഇതിനായി പ്രത്യേക വകുപ്പ് തന്നെ പ്രവർത്തിക്കുമെന്നുംസ്റ്റാലിൻ പറഞ്ഞു. സ്റ്റാലിന്റെ തിരഞ്ഞെടുപ്പ് പ്രാചരണം നാളെ കരുണാനിധിയുടെ ജൻമ നാടായ തിരുവാരൂരിൽ നിന്ന് ആരംഭിക്കും. content highlights:Dinakaran Vijaykanth Tamilnadu politics


from mathrubhumi.latestnews.rssfeed https://ift.tt/3vrSu4P
via IFTTT