ലഖ്നൗ: കോവിഡ് വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ച ഡോക്ടർക്ക് കോവിഡ് ബാധിച്ചു. ലഖ്നൗ സിവിൽ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ നിതിൻ മിശ്രയാണ് രോഗബാധിതനായത്. രണ്ടു കുത്തിവെപ്പും പൂർത്തിയായശേഷം ഇതാദ്യമായാണ് ഒരാൾക്ക് രോഗം ബാധിക്കുന്നത്.ഫെബ്രുവരി 15-നും മാർച്ച് 16-നുമാണ് മിശ്ര കോവാക്സിൻ കുത്തിവെപ്പെടുത്തത്. രണ്ടു ദിവസത്തിനുള്ളിൽ പനിയും ചുമയും വന്നതോടെ കോവിഡ് പരിശോധന നടത്തുകയായിരുന്നു. കോവിഡ് പോസിറ്റീവായ മിശ്ര വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. രോഗത്തിനെതിരേ പൂർണ പ്രതിരോധശേഷിയുണ്ടാകാൻ പ്രതിരോധ കുത്തിവെപ്പെടുത്ത് ഏതാനും ആഴ്ചകളെടുക്കുമെന്നും ഇക്കാലയളവിൽ രോഗബാധയ്ക്കുള്ള സാധ്യതയുണ്ടെന്നും കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ മൈക്രോബയോളജി വിഭാഗം മേധാവി പ്രൊഫ. അമിത ജെയ്ൻ പറഞ്ഞു,ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലുമായി (ഐ.സി.എം.ആർ.) സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കാണ് കോവാക്സിൻ വികസിപ്പിച്ചത്. “80-90 ശതമാനമാണ് ഈ വാക്സിന്റെ ഫലസാധുത. ഇത് വൈറസ് ബാധയ്ക്കെതിരായ കവചമായി പ്രവർത്തിക്കുന്നില്ല. എന്നാൽ, വൈറസ് ബാധിതരുടെ നില ഗുരുതരമാകുന്നതിൽനിന്ന് സംരക്ഷണമേകും. അതിനാൽ, അർഹരായവരെല്ലാം മടിക്കാതെ വാക്സിനെടുക്കണ’മെന്ന് ഡയക്ടർ ജനറൽ ഓഫ് മെഡിക്കൽ ഹെൽത്ത് ഡി.എസ്. നേഗി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3tQ0Ce4
via
IFTTT