ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചു. തിങ്കളാഴ്ച രാവിലെ ഷോപ്പിയാനിലെ മുനിഹാൾ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട രണ്ട് തീവ്രവാദികൾ ലഷ്കറെ ത്വയ് ബയുമായി ബന്ധമുള്ളവരാണെന്ന് സുരക്ഷാസേന വ്യക്തമാക്കി. പ്രദേശത്ത് തീവ്രവാദികൾ ഒളിച്ചിരിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാസേന തിരച്ചിൽ നടത്തുകയായിരുന്നു. തീവ്രവാദികൾ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാസേന തിരിച്ചടിച്ചു. Jammu & Kashmir: Joint operation underway with a total of three terrorists eliminated in an encounter with security forces in Shopian. Two of them were associated with Lashkar-e-Taiba. More details awaited. (Visuals deferred by unspecified time) pic.twitter.com/JYHUa2jBdW — ANI (@ANI) March 22, 2021 content highlights:three terrorists killed in encounter at shopian
from mathrubhumi.latestnews.rssfeed https://ift.tt/3c7qtrK
via
IFTTT