Breaking

Monday, March 15, 2021

ഫ്രഞ്ച് പ്രധാനമന്ത്രിയ്‌ക്കെതിരേ വേദിയില്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ച് നടി

ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സിനെതിരേ പ്രതിഷേധവുമായി നടി കോറിനീ മസീറോ. കോവിഡ് പ്രതിസന്ധിയിൽ ഫ്രാൻസിൽ തിയേറ്ററുകൾ അടച്ചിട്ടിരുന്നു. തിയേറ്ററുകൾ തുറക്കണമെന്നാവശ്യപ്പെട്ട് സീസർ പുരസ്കാര വേദിയിലായിരുന്നു നടിയുടെ പ്രതിഷേധം. കഴുതയുടെ തുകൽ കൊണ്ടുള്ള രക്തം പുരണ്ടവസ്ത്രം ധരിച്ചാണ് കോറിനീ മസീറോ വേദിയിലെത്തിയത്. സംസ്കാരിക പ്രവർത്തനങ്ങൾ ഇല്ലെങ്കിൽ ഭാവിയില്ല. ഞങ്ങൾക്ക് കല തിരിച്ചുവേണം എന്ന് നടി പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ മുതൽ തിയേറ്ററുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. തിയേറ്ററുകൾ ഇപ്പോൾ തുറക്കില്ലെന്ന കടുത്ത നിലപാടിലാണ് സർക്കാർ. Content Highlights:Actress Corinne Masiero removes dress at Ceaser Awards to protest against Prime Minister Jean Castex


from mathrubhumi.latestnews.rssfeed https://ift.tt/2Q3MCPb
via IFTTT