Breaking

Sunday, March 7, 2021

'മണ്ഡലം കുടുംബസ്വത്താക്കാന്‍ നോക്കിയാല്‍ തിരിച്ചടിക്കും'; എ.കെ. ബാലനെതിരേ പോസ്റ്ററുകള്‍

പാലക്കാട്: തരൂർ മണ്ഡലത്തിൽ മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ.പി.കെ. ജമീലയെ മത്സരിപ്പിക്കുന്നതിനെതിരേ സിപിഎമ്മിൽ പ്രതിഷേധം ശക്തമാകുന്നു. മന്ത്രി എ.കെ. ബാലനെതിരേ പാലക്കാട് വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തരൂർ മണ്ഡലത്തെ കുടുംബസ്വത്താക്കാൻ നോക്കിയാൽ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാർ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പാണ് പോസ്റ്ററിലുള്ളത്. ഇന്ന് രാവിലെയാണ് പാലക്കാട് നഗരത്തിലെ പല പ്രദേശങ്ങളിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സിപിഎം ഓഫീസ് സ്ഥിതി ചെയ്യുന്ന വിക്ടോറിയ കോളേജ് പരിസരം, മന്ത്രി എ.കെ. ബാലന്റെ വീടുള്ള പറക്കുന്നം, പ്രസ് ക്ലബ് പരിസരം എന്നിവിടങ്ങളിൽ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. കുടുംബാധിപത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകൾ. പോസ്റ്ററുകൾ പലതും കീറിയ നിലയിലാണ്. ആരുടേയും പേരെടുത്ത് പറയാതെ സേഫ് കമ്മ്യൂണിസ്റ്റ് എന്ന പേരിലാണ് പോസ്റ്ററുകൾ. എ.കെ. ബാലന്റെ ഭാര്യ പി.കെ. ജമീലയെ തരൂരിൽ സ്ഥാനാർഥിയാക്കുന്നതിൽ ജില്ലയിലെ സി.പി.എം. നേതാക്കൾക്കിടയിൽ തന്നെ ആദ്യഘട്ടത്തിൽ തന്നെ എതിർപ്പുണ്ടായിരുന്നു. ഇന്ന് ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മറ്റിയും ചേരാനിരിക്കെയാണ് പോസ്റ്ററുകൾ പ്രത്യേക്ഷപ്പെട്ടത്. പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രൻ, പി.കെ.ശശി, പി.ഉണ്ണി എന്നിവർക്ക് സീറ്റ് നിഷേധിച്ചിരുന്നു. എം.ബി. രാജേഷിന് തൃത്താലയിൽ വി.ടി ബൽറാമിനെതിരേയാണ് സീറ്റ് നൽകിയത്. എൻ.എൻ. കൃഷ്ണദാസും മത്സരിക്കുന്നില്ല. ഈ സാഹചര്യത്തിൽ പ്രധാനപ്പെട്ട നേതാക്കൾക്ക് സീറ്റ് നിഷേധിക്കുകയും പി.കെ. ജമീല ജയിക്കുകയും തുടർഭരണം ലഭിക്കുകയും ചെയ്താൽ അവർക്ക് മന്ത്രിസ്ഥാനം നൽകാനുള്ള തന്ത്രമാണെന്നാണ് പാർട്ടിയിലെ തന്നെ ഒരു വിഭാഗം ആരോപിക്കുന്നത്. Content Highlights: Posters against A K Balan in Palakkad


from mathrubhumi.latestnews.rssfeed https://ift.tt/3kYXl8T
via IFTTT