Breaking

Sunday, March 7, 2021

നഞ്ച് കലക്കാന്‍ ശ്രമിക്കരുത്;തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല- ഐസക്‌

തിരുവനന്തപുരം: തന്നെ മന്ത്രിയോ സ്ഥാനാർഥിയോ ആക്കാൻ പുറത്താരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആലപ്പുഴയിലെ സ്ഥാനാർഥി നിർണയുമായി ബന്ധപ്പെട്ട് തന്റെ പേരും ചിത്രവും ഉപയോഗിച്ച് ചിലർ പാർട്ടിക്കെതിരെ വിമർശനം ഉയർത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടന്നും അതെല്ലാം പാർട്ടി വിരുദ്ധമാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന ഊഹാപോഹങ്ങൾ മുഖവിലക്കടുത്ത് അഭിപ്രായം പറയുകയോ നിലപാട് സ്വീകരിക്കുകയോ ചെയ്യേണ്ടവരല്ല പാർട്ടി പ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു. തുടർഭരണം ഉറപ്പുള്ള രാഷ്ട്രീയസാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും ജനങ്ങളും പാർട്ടിയും അതിന്റെ ആവേശത്തിലാണെന്നും ആ ആവേശത്തിൽ നഞ്ച് കലക്കുന്ന പ്രവർത്തനമോ പ്രതികരണമോ പാർട്ടി അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്നും അദ്ദേഹം പോസ്റ്റിൽ ആവശ്യപ്പെട്ടു. മത്സരിക്കണമെന്ന് പാർട്ടി തീരുമാനിച്ചാൽ താൻ മത്സരിക്കുമെന്നും മറ്റു ചുമതലകൾ നിശ്ചയിച്ചാൽ അതനുസരിക്കുമെന്നും പാർട്ടിയിലെ തന്റെ ചുമതല തീരുമാനിക്കാൻ ഘടകങ്ങളുണ്ടെന്നും ആ ചുമതല മറ്റാരും ഏറ്റെടുക്കേണ്ടതില്ലെന്നും തോമസ് ഐസക് പോസ്റ്റിൽ പറഞ്ഞു. തന്റെ പേരും ചിത്രവും പാർട്ടി വിരുദ്ധ പ്രചരണത്തിന് ഉപയോഗിക്കരുതെന്നും അത്തരം കളികളൊന്നും വെച്ചു പൊറുപ്പിക്കുന്ന പാർട്ടിയല്ല സിപിഎമ്മെന്നും അദ്ദേഹം സൂചിപ്പിച്ചു. പോസ്റ്റിന്റെ പൂർണരൂപം നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പത്രങ്ങളിലും ചാനലുകളിലും പല വാർത്തകളും പ്രചരിക്കുന്നുണ്ട്.... Posted by Dr.T.M Thomas Isaac onSaturday, March 6, 2021 Content Highlights: Thomas IsaacFacebook Post


from mathrubhumi.latestnews.rssfeed https://ift.tt/3sWJNxv
via IFTTT