Breaking

Saturday, March 13, 2021

ഒരു റെയ്ഡും ഭയമില്ല; നേമത്ത് മത്സരിക്കാന്‍ തയ്യാറെന്ന് കെ മുരളീധരന്‍

കോഴിക്കോട്: നേമത്ത് പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറെന്ന് വടകര എം.പി കെ മുരളീധരൻ. നേമത്ത് എന്നോട് മത്സരിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. പിന്നെ എനിക്ക് ബിജെപിയെ നേരിടാൻ ഭയമില്ല. ആദായനികുതി റെയ്ഡ് നടത്തിയിട്ടോ ഭീഷണിപ്പെടുത്തിയിട്ടോ എന്നെ മാറ്റാനാകില്ല. ഞാൻ എന്നും കോൺഗ്രസിൽ തന്നെ ഉറച്ചുനിൽക്കും. -മുരളി പറഞ്ഞു. കോൺഗ്രസിന്റെ ദേശീയ നേതൃത്വം എന്താണോ ആവശ്യപ്പെടുന്നത്. അത് 100 ശതമാനം അനുസരിക്കും. സ്ഥാനാർഥിയുടെ തൂക്കം നോക്കിയല്ല ശക്തനാണോ ദുർബലനാണോ എന്ന് നിശ്ചയിക്കുന്നത്. എന്താണോ രാഹുൽ ഗാന്ധിയും നേതൃത്വവും പറയുന്നത് അത് 101 ശതമാനം അനുസരിക്കും. കരുണാകരനും കരുണാകരന്റെ മകനും സ്ഥാനാർഥി ആവാൻ ഇതുവരെ പ്രതിഫലം ചോദിച്ചിട്ടില്ല. നേമത്ത് അത്ര പേടിക്കേണ്ട കാര്യമൊന്നുമില്ല. കൈപ്പത്തി ചിഹ്നത്തിൽ ആര് മത്സരിച്ചാലും ജയിക്കും. അത് കോൺഗ്രസ് മണ്ഡലമാണ്. കഴിഞ്ഞ തവണ സീറ്റ് പോയത് ചില പ്രത്യേക ആളുകൾക്ക് സീറ്റ് കൊടുത്തത് കൊണ്ടാണ്. പുലി വേണമെങ്കിൽ മണ്ഡലത്തിൽ പുലി തന്നെ ഇറങ്ങുമെന്നും മുരളീധരൻ കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു. വടകര സീറ്റ് ആർ എം പി ക്ക് കൊടുത്തിട്ടുണ്ട്. സ്ഥാനാർഥികളെ തീരുമാനിക്കേണ്ടത് അവരാണ്. അവിടെ ആർ എം പി യുടെ ആര് മത്സരിച്ചാലും യു.ഡി.എഫ് പിന്തുണയ്ക്കും.സി.പി.എമ്മൊക്കെസിറ്റിങ് സീറ്റാണ് ഘടകക്ഷികൾക്ക് വിട്ട് കൊടുക്കുന്നത്. ആ സമയത്താണ് യുഡിഎഫിലേക്ക് വരാൻ നിൽക്കുന്നവർക്ക് പോലും സ്ഥിരം തോൽക്കുന്ന സീറ്റ് പോലും കൊടുക്കില്ലെന്ന് പറയുന്നത്. അത് ശരിയല്ല. മത മേലധ്യക്ഷൻമാരോ സമുദായക്കാരോ ഒന്നും കോൺഗ്രസിന്റെ സ്ഥാനാർഥിത്വത്തിൽ ഇടപെട്ടിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി. Content Highlights: Will do what AICC: K Muraleedharan


from mathrubhumi.latestnews.rssfeed https://ift.tt/2PZrDgp
via IFTTT