Breaking

Saturday, March 6, 2021

സ്വര്‍ണക്കടത്ത് കേസ്: തിരുവനന്തപുരത്തെ അഭിഭാഷകയെ ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ തിരുവനന്തപുരത്തെ ഒരു അഭിഭാഷയെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. ദിവ്യ എന്ന അഭിഭാഷകയ്ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോൺ, സിം കാർഡ്, പാസ്പോർട്ട്, ഇതുവരെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബാങ് അക്കൗണ്ട് വിവരങ്ങൾ എന്നിവയും ഹാജരാക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സ്വർണ്ണക്കടത്ത് കേസുമായി ഇവർക്ക് എങ്ങനെയാണ് ബന്ധമെന്ന് വ്യക്തമല്ല. ഈ കേസിൽ ഇതുവരെ ഇവരുടെ പേര് ഉയർന്ന് വന്നിരുന്നില്ല. അവർക്കും ഇക്കാര്യത്തിൽ കൃത്യമായ ധാരണ ഇല്ലെന്നാണ് വിവരം.


from mathrubhumi.latestnews.rssfeed https://ift.tt/3ecr0dt
via IFTTT