Breaking

Saturday, March 6, 2021

36 ദിവസത്തിന് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 18,000 കടന്നു; 108 മരണം

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,327 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 108 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 36 ദിവസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 18,000 കടക്കുന്നത്. രാജ്യത്തുടനീളം 1,11,92,088 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,57,656 ജീവനുകളും കോവിഡ് കവർന്നു. രോഗം പിടിപെട്ട 1,08,54,128 പേർ ഇതിനോടകം രോഗമുക്തരായി. 96.98 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ 1,80,304 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. ഇതുവരെ 1,94,97,704 പേർക്ക് വാക്സിൻ കുത്തിവെപ്പ് നൽകിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഐസിഎംആർ കണക്കുപ്രകാരം വെള്ളിയാഴ്ച മാത്രം 7,51,935 പേരുടെ സാംമ്പിളുകൾ പരിശോധിച്ചു. 22,06,92,677 സംമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. content highlights:India registers 18,327 new COVID-19 cases, 108 deaths in last 24 hours


from mathrubhumi.latestnews.rssfeed https://ift.tt/3uYocX7
via IFTTT