Breaking

Monday, March 15, 2021

മാനന്തവാടി ബിജെപി സ്ഥാനാര്‍ഥി പിന്‍മാറി, പ്രഖ്യാപനം താന്‍ അറിയാതെയെന്നും മണിക്കുട്ടൻ

കൽപ്പറ്റ :മാനന്തവാടിയിൽ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചമണികണ്ഠൻഎന്ന മണിക്കുട്ടൻ പിൻമാറി. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി നിൽക്കാൻ താത്പര്യമില്ലെന്നും മണിക്കുട്ടൻ വ്യക്തമാക്കി. ബിജെപിയുടെ പ്രഖ്യാപനം താൻ അറിയാതെയാണ്. ജില്ലയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പണിയ വിഭാഗത്തിൽപ്പെട്ട ഒരാളെ നാമനിർദ്ദേശം ചെയ്തതിൽ അഭിമാനമുണ്ട്. കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ ടീച്ചിങ്ങ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ്. "സ്ഥാനാർഥിയായി നിൽക്കാൻ തനിക്ക് താത്പര്യമില്ല. വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് ജോലിചെയ്ത് കുടുബമൊത്ത് ജീവിക്കാനാണ് ആഗ്രഹം". താൻ ബിജെപി അനുഭാവി അല്ലെന്നും അതുകൊണ്ട് തന്നെ ബിജെപിയുടെ തീരുമാനം സന്തോഷത്തോടെ നിരസിക്കുകയാണെന്നും മണിക്കുട്ടൻ വ്യക്തമാക്കി. Content Highlight: Mananthavady bjp candidate back off


from mathrubhumi.latestnews.rssfeed https://ift.tt/30JsiEY
via IFTTT