Breaking

Monday, March 22, 2021

ഒന്നിലധികം തവണ പോകാവുന്ന ടൂറിസ്റ്റ് വിസയ്ക്ക് യു.എ.ഇ. അംഗീകാരം

ദുബായ്: എല്ലാ രാജ്യക്കാർക്കും മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ നൽകാൻ യു.എ.ഇ. മന്ത്രിസഭ അംഗീകാരം നൽകി. ഇന്ത്യക്കാർ ഉൾപ്പെടെ എല്ലാ രാജ്യക്കാർക്കും ദീർഘകാല ടൂറിസ്റ്റ് വിസ ലഭിക്കും. ഇതുപ്രകാരം ഒന്നിലേറെ തവണ രാജ്യം വിട്ടുപോയി തിരിച്ചുവരാനാവും. നിലവിൽ 90 ദിവസംവരെ നീളുന്ന മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകളാണ് യു. എ.ഇ. നൽകുന്നത്. ഇതുപ്രകാരം യു.എ.ഇ.യിലെത്തി കാലാവധി പൂർത്തിയാക്കാതെ തിരിച്ചുപോകുന്നവർക്ക് പിന്നീട് ആ വിസയിൽ പ്രവേശനം അനുവദിക്കുന്നില്ല. എന്നാൽ, മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയിൽ രാജ്യംവിട്ടാലും മടങ്ങിവരാം. യു.എ.ഇ.യെ സുപ്രധാന ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കുകയാണ് പുതിയ വിസ നടപടികളിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. ലോകത്ത് എവിടെയുമുള്ള ജോലി വീട്ടിലിരുന്ന് ഓൺലൈനായി ചെയ്യുന്നവർക്ക് യു.എ.ഇ. പ്രത്യേക വെർച്വൽ വിസയും അനുവദിക്കുന്നു. ഞായറാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രത്യേക വെർച്വൽ വിസ പ്രഖ്യാപിച്ചത്. വീട്ടിലിരുന്ന് വിദൂരമായി ജോലിചെയ്യുന്നവർക്ക് അതേ ജോലി യു.എ.ഇ.യിൽ താമസിച്ച് ചെയ്യാൻ പ്രത്യേക വെർച്വൽ വിസയിലൂടെ സാധിക്കും. യു. എ.ഇ.യിലുള്ള കമ്പനി ആകണമെന്ന് നിർബന്ധമില്ല. ഇന്ത്യക്കാർ ഉൾപ്പെടെ എല്ലാ രാജ്യക്കാർക്കും പ്രത്യേക വെർച്വൽ വിസയ്ക്കായി അപേക്ഷിക്കാം. Content Highlight: UAE introduces multiple entry tourist visa for all nationalities


from mathrubhumi.latestnews.rssfeed https://ift.tt/3fabTBw
via IFTTT