Breaking

Friday, March 12, 2021

അവസരം കാത്ത് യുവതാരങ്ങള്‍; ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ട്വന്റി 20 ഇന്ന്

അഹമ്മദാബാദ്: കളി അഹമ്മദാബാദിലാണെങ്കിലും ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ കണ്ണ് അങ്ങ് ദൂരെ ഓസ്ട്രേലിയയിലാണ്. ഈ വർഷം ഒടുവിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ റിഹേഴ്സലായി പരിഗണിക്കപ്പെടുന്ന ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴിന് മത്സരം തുടങ്ങും. അഞ്ചു മത്സരങ്ങളും ഇതേ സ്റ്റേഡിയത്തിലാണ്. ലോകകപ്പിന് മുന്നോടിയായി മികച്ച ഇലവനെ കണ്ടെത്താൻ ശ്രമിക്കുന്ന ഇന്ത്യ താരബാഹുല്യം എന്ന സുഖകരമായ തലവേദനയിലാണിപ്പോൾ. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രാഹുൽ തെവാട്ടിയ എന്നിവർ അരങ്ങേറ്റം കുറിക്കാൻ കാത്തിരിക്കുന്നു. അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ഋഷഭ് പന്ത് തുടങ്ങിയവർ സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുമ്പോൾ ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ തുടങ്ങിയവർ ടീമിൽ തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ്. അവസരം കാത്ത് വൻനിര രോഹിത് ശർമയ്ക്കൊപ്പം കെ.എൽ. രാഹുൽ ഓപ്പണറാകുമെന്ന് ക്യാപ്റ്റൻ വിരാട് കോലി വ്യാഴാഴ്ച സൂചന നൽകി. മൂന്നാം നമ്പറിൽ കോലി ഇറങ്ങുമ്പോൾ നാലാമതായി ശ്രേയസ് അയ്യർ/സൂര്യകുമാർ യാദവ് എന്നിവരും അവസരം കാത്ത് ഇഷാൻ കിഷനുമുണ്ട്. ഇപ്പോൾ ഉജ്ജ്വലഫോമിലുള്ള വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെയും മാറ്റിനിർത്താനാകില്ല. പേസ് ബൗളിങ്ങിൽ സീനിയർ താരം ഭുവനേശ്വർ കുമാറിനൊപ്പം എറിയാൻ ദീപക് ചഹാർ, ശാർദൂൽ ഠാക്കൂർ, നവ്ദീപ് സെയ്നി എന്നിവർ മത്സരിക്കുന്നു (ടി. നടരാജൻ പരിക്കിലാണ്). കൂടെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും ഉണ്ടാകും. സ്പിൻ വിഭാഗത്തിൽ യുസ്വേന്ദ്ര ചാഹലിനൊപ്പം അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നിവരും പരിഗണിക്കപ്പെടുന്നു. ഇരുവരും മികച്ച ബാറ്റ്സ്മാൻമാർകൂടിയാണ്. ഒയിൻ മോർഗൻ നയിക്കുന്ന ഇംഗ്ലണ്ട് ടീമിൽ ജോസ് ബട്ലർ, ജേസൺ റോയ്, ഡേവിഡ് മാലൻ, ബെൻ സ്റ്റോക്സ് തുടങ്ങിയ കൂറ്റൻ അടിക്കാരുണ്ട്. Content Highlights: India vs England T20 Series starts today


from mathrubhumi.latestnews.rssfeed https://ift.tt/2OhNTSi
via IFTTT