Breaking

Monday, March 8, 2021

വിനേഷ് ഫോഗട്ട് ലോക നമ്പര്‍ 1

ഇന്ത്യയുടെ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് വനിതാദിനത്തിൽ ഇരട്ടി സന്തോഷത്തിലാകും. ഇറ്റലിയിൽ നടന്ന മാത്തിയോ പെലികോൺ റാങ്കിങ് ഗുസ്തിയിൽ 53 കിലോഗ്രാം വിഭാഗത്തിൽ ഞായറാഴ്ച വിനേഷ് കിരീടം നേടി. ടൂർണമെന്റിലെ അഞ്ചു മത്സരങ്ങളിലുമായി മുഴുവൻ പോയന്റുകളും സ്വന്തമാക്കി ലോക റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്തു. ഫൈനലിൽ കാനഡയുടെ ഡയാന വീക്കറെ (4-0) കീഴടക്കിയാണ് വിനേഷ് ജേതാവായത്. മൂന്നാം റാങ്കുകാരിയായാണ് ടൂർണമെന്റിന് ഇറങ്ങിയത്. മത്സരം കഴിഞ്ഞപ്പോൾ ഒന്നാം റാങ്കിലെത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിനേഷിന് രണ്ടാം ലോക കിരീടമാണിത്. കഴിഞ്ഞ ആഴ്ച യുക്രൈനിലെ കീവിൽ നടന്ന ടൂർണമെന്റിലും ജേതാവായിരുന്നു. 26-കാരിയായ വിനേഷ് ഫോഗട്ട്, ഈവർഷം ടോക്യോയിൽ നടക്കുന്ന ഒളിമ്പിക്സിന് യോഗ്യത നേടിയിട്ടുണ്ട്. Content Highlights: Vinesh Phogat wins gold reclaims number one rank


from mathrubhumi.latestnews.rssfeed https://ift.tt/3c9b49g
via IFTTT