ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ബ്രസീലിലേക്കുള്ള കോവിഡ് വാക്സിൻ കയറ്റുമതിയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദിയറിച്ച് ബ്രസീൽ പ്രസിഡന്റ് ജെയിർ ബൊൽസനാരോയുടെ ട്വീറ്റ്. ആഗോളപ്രതിസന്ധി മറികടക്കാനുള്ള യജ്ഞത്തിൽ ഉത്കൃഷ്ടനായ പങ്കാളിയെ ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ബൊൽസനാരോ ട്വീറ്റിൽ അറിയിച്ചു. രണ്ട് ദശലക്ഷം കോവിഷീൽഡ് വാക്സിൻ ഡോസുകളാണ് വെള്ളിയാഴ്ച ഇന്ത്യയിൽ നിന്ന് ബ്രസീലിലേക്ക് അയച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്ത് ആരംഭിക്കുന്ന ട്വീറ്റിൽ കോവിഡ് പ്രതിസന്ധി തരണം ചെയ്യാനുള്ള ശ്രമത്തിൽ ഇന്ത്യയെ പോലെ മഹത്തായ രാജ്യത്തിന്റെ പങ്കാളിത്തം ലഭിച്ചതിൽ അതിയായ അഭിമാനമുണ്ടെന്ന് ബ്രസീൽ പ്രസിഡന്റ് കുറിച്ചു. ബ്രസീലിലേക്ക് വാക്സിൻ കയറ്റി അയച്ച് ഇന്ത്യ നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. ബ്രസീലിയൻ ഭാഷയിലാണ് ട്വീറ്റെങ്കിലും അഭിസംബോധന ചെയ്യാൻ നമസ്കാർ, നന്ദിയറിയിക്കാൻ ധന്യവാദ് എന്നീ ഹിന്ദി വാക്കുകളാണ് ബൊൽസനാരോ ഉപയോഗിച്ചത്. ട്വീറ്റിന്റെ ഇംഗ്ലീഷ് പരിഭാഷ ആദ്യ റിപ്ലൈയായി ട്വീറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. കൂടാതെ ഇന്ത്യയുടെ ഇതിഹാസത്തിൽ നിന്ന് കടമെടുത്ത ഒരു ചിത്രവും ബൊൽസനാരോ ട്വീറ്റിൽ ഉൾപ്പെടുത്തിയിരുന്നു. ലക്ഷ്മണന്റെ ജീവൻ രക്ഷിക്കാനുള്ള മൃതസഞ്ജീവനിക്കായി ഗന്ധമാദനപർവതം കൈയിലേന്തി ആകാശത്തൂടെ നീങ്ങുന്ന ഹനുമാന്റെ ചിത്രമാണ് ട്വീറ്റിലുള്ളത്. - Namaskar, Primeiro Ministro @narendramodi - O Brasil sente-se honrado em ter um grande parceiro para superar um obstáculo global. Obrigado por nos auxiliar com as exportações de vacinas da Índia para o Brasil. - Dhanyavaad! धनयवाद pic.twitter.com/OalUTnB5p8 — Jair M. Bolsonaro (@jairbolsonaro) January 22, 2021 ലോകത്തിലെ നൂറോളം രാജ്യങ്ങൾ കോവിഡ് വാക്സിന് വേണ്ടി ഇന്ത്യയെ സമീപിച്ചു കഴിഞ്ഞു. മുംബൈ വിമാനത്താവളത്തിൽ നിന്ന് 14.17 ദശലക്ഷം കോവിഷീൽഡ് ഡോസുകൾ ഇതിനോടകം ലോകവിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതായി ജനുവരി 22 ന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. യുഎസ് ഡിപ്പാർട്ട്മെന്റ് ഫോർ ദ ബ്യൂറോ ഓഫ് സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യൻ അഫയേഴ്സും(എസ് സി എ)ഇന്ത്യയുടെ വാക്സിൻ കയറ്റുമതിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. We applaud India's role in global health, sharing millions of doses of COVID-19 vaccine in South Asia. Indias free shipments of vaccine began w/Maldives, Bhutan, Bangladesh & Nepal & will extend to others. Indias a true friend using its pharma to help the global community. — State_SCA (@State_SCA) January 22, 2021 തെക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ സൗജന്യവാക്സിൻ കയറ്റുമതിയെ അഭിനന്ദിക്കുന്നതായും പ്രതിരോധ മരുന്ന് നൽകി ആഗോളസമൂഹത്തെ സഹായിക്കുന്ന ഇന്ത്യ ഒരു യഥാർഥ സുഹൃത്താണെന്നും എസ് സി എ ട്വീറ്റിൽ കുറിച്ചു. Content Highlights: Brazil President Bolsonaro thanks PM Modi for vaccine export with Hanuman pic
from mathrubhumi.latestnews.rssfeed https://ift.tt/2Y5VhBo
via
IFTTT