Breaking

Saturday, January 23, 2021

നേമം ബിജെപിയുടെ ഗുജറാത്ത്: പാര്‍ട്ടിപറഞ്ഞാല്‍ മത്സരിക്കുമെന്ന് കുമ്മനം

തിരുവനന്തപുരം: നേമം മണ്ഡലം ബിജെപിയുടെ ഗുജറാത്ത് ആണെന്നും പാർട്ടിക്ക് നേമത്ത് വെല്ലുവിളിയില്ലെന്നും കുമ്മനം രാജശേഖരൻ. മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു കുമ്മനം.` മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. പാർട്ടി ഇതേ സംബന്ധിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ല. രാഷ്ട്രീയത്തിന് അപ്പുറം സാംസ്കാരിക, ധാർമ്മിക പ്രവർത്തനങ്ങളിൽ ഇടപെടുന്നയാളാണ് താൻ. പല സ്ഥലങ്ങളിൽ കെട്ടിടം നോക്കിയെന്നും ഒടുവിൽ വീട് കിട്ടിയത് ശാസ്ത്രി നഗറിലാണെന്നും അത് നേമം മണ്ഡലത്തിലായി പോയി എന്നേയുള്ളുവെന്നും പുതിയ വീടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കുമ്മനം വ്യക്തമാക്കി. നേമത്ത് വീട് എടുത്തതുകൊണ്ട് എല്ലാവരും നേമം മണ്ഡലത്തിൽതാൻ മത്സരിക്കാനായി ഓഫീസ് തുറന്നു എന്ന അർത്ഥത്തിലാണ് സംസാരിക്കുന്നത്. നേമം മണ്ഡലം ബിജെപിയുടെ ഗുജറാത്ത് ആണ്. നേമത്തെക്കുറിച്ച് മറ്റൊന്നും പറയാനില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് അതിന് ശേഷം വന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഇപ്പോൾ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഇവയൊക്കെ പരിശോധിക്കുമ്പോൾ നേമം ബിജെപിയെ കൈവിട്ടിട്ടില്ല. ബിജെപിക്ക് നേമത്ത് യാതൊരു വെല്ലുവിളിയില്ലെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി. Content Highlight: Assembly Polls: Kummanam likely to contest in Nemom


from mathrubhumi.latestnews.rssfeed https://ift.tt/3qPvSbz
via IFTTT