Breaking

Tuesday, January 26, 2021

സോളാർ: സി. ദിവാകരന്റെ പ്രസ്താവനയിൽ കേരളാകോൺഗ്രസിന് അമർഷം

കോട്ടയം: സോളാർ കേസുമായി ബന്ധപ്പെട്ട ചർച്ചകളിൽ ജോസ് കെ. മാണിയെക്കൂടി ഉൾപ്പെടുത്തുന്നതിൽ കേരളാ കോൺഗ്രസിന് കടുത്ത നീരസം. സി.പി.ഐ. നേതാവ് സി. ദിവാകരൻ കേസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിലും പാർട്ടിക്ക് അമർഷമുണ്ട്. ജോസ് കെ. മാണി അടക്കം ആരൊക്കെ ആരോപണവിധേയരാണോ അവരെല്ലാം അന്വേഷണം നേരിടണമെന്നും ജോസ് കെ. മാണിയെ തങ്ങൾ സംരക്ഷിക്കില്ലെന്നുമായിരുന്നു ദിവാകരന്റെ അഭിപ്രായം. ഇക്കാര്യത്തിൽ സി.പി.എം. നേതാക്കളെ കേരളാകോൺഗ്രസ് അതൃപ്തി അറിയിച്ചതായാണ് വിവരം. സോളാർ കേസ് സി.ബി.ഐയ്ക്ക് വിട്ടത് ഉമ്മൻചാണ്ടിക്ക് അനുകൂലമായി സഹതാപ അന്തരീക്ഷം ഉണ്ടാക്കുമെന്നും കേരളാ കോൺഗ്രസ് ആശങ്കപ്പെടുന്നുണ്ട്. കേരളാകോൺഗ്രസ് ഇടതുമുന്നണിയിൽ എത്തിയത് മധ്യതിരുവിതാംകൂറിൽ ഇടതിന് അനുകൂല അന്തരീക്ഷം ഉണ്ടാക്കുമെന്ന് ജോസ് കെ. മാണി പറഞ്ഞിരുന്നു. തദ്ദേശത്തിൽ അത് ശരിയായി. എന്നാൽ, ഉമ്മൻചാണ്ടിക്ക് അനുകൂലമായ സഹതാപാന്തരീക്ഷം ഇൗ സ്ഥിതി മാറ്റുമെന്ന് അവർ ഭയപ്പെടുന്നു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ആരോപണം വന്നപ്പോൾ താൻതന്നെ അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിയെ സമീപിച്ചതാണ്. പരാതിക്കാരിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. സർക്കാരിനുമുന്നിൽ പല പരാതികളും വരും. അത് അന്വേഷിച്ചെന്നിരിക്കും. ആരോപണങ്ങൾ മുമ്പും തിരഞ്ഞെടുപ്പ് സമയത്ത് ഉയർന്നുവന്നതാണ്-ജോസ് കെ. മാണി, ചെയർമാൻ, കേരളാ കോൺഗ്രസ് എം. content highlights: kerala congress jose k mani faction angry over c divakarans statement in solar rape case


from mathrubhumi.latestnews.rssfeed https://ift.tt/39Z2NUa
via IFTTT