Breaking

Sunday, January 24, 2021

ഡോളര്‍ക്കടത്ത് കേസ്: സ്പീക്കര്‍ക്കെതിരേ കസ്റ്റംസിന്റെ നോട്ടീസ് ഒരുങ്ങുന്നു

കൊച്ചി: ഡോളർക്കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉടൻ ചോദ്യംചെയ്യും. ഇതിനുള്ള നോട്ടീസ് തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങി. നിയമസഭാ സമ്മേളനം അവസാനിച്ചതിനാൽ എത്രയുംവേഗം ചോദ്യം ചെയ്യാനാണ് തീരുമാനം. മൂന്നുതലങ്ങളിൽ ഇതിനായി നിയമോപദേശം തേടുന്നുണ്ട്. ഓരോവാക്കും വരികളും ഇതിന്റെ അടിസ്ഥാനത്തിലാണ് ചേർക്കുക. നിയമസഭാ സെക്രട്ടേറിയറ്റും കസ്റ്റംസും തമ്മിൽ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ ചോദ്യംചെയ്യൽ നോട്ടീസിന്റെ പേരിൽ കത്ത് യുദ്ധം നടന്നതിനാൽ അതിശ്രദ്ധയോടെയാണ് നടപടിക്രമങ്ങൾ കൈകാര്യംചെയ്യുന്നത്. യു.എ.ഇ. കോൺസുലേറ്റ് കേന്ദ്രീകരിച്ച് കേരളത്തിൽനിന്ന് വിദേശത്തേക്ക് വൻതോതിൽ ഡോളർ കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. കേസിൽ പ്രതികളായ സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത് എന്നിവർ പി. ശ്രീരാമകൃഷ്ണനെതിരേ മൊഴിനൽകിയിട്ടുണ്ട്. കസ്റ്റംസ് ചട്ടങ്ങൾ പ്രകാരം സ്പീക്കറെ ചോദ്യംചെയ്യുന്നതിൽ നിയമതടസ്സങ്ങളൊന്നുമില്ലെന്നാണ് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ അറിയിച്ചത്. അന്വേഷണത്തെ തടസ്സപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണനും വ്യക്തമാക്കിയിരുന്നു. Content Highlight: Dollar smuggling case: Customs notice prepared againstspeaker


from mathrubhumi.latestnews.rssfeed https://ift.tt/3688aPQ
via IFTTT