Breaking

Sunday, January 24, 2021

ചിഹ്നം വിളികേട്ടോടി, തട്ടിവീണപ്പോള്‍ ആനയുടെ ആക്രമണം

മേപ്പാടി: വയനാട്ടിൽ വിനോദസഞ്ചാരത്തിനെത്തി ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശിനി ഷഹാനയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ട് നൽകും. മേപ്പാടി എളമ്പിലേരിയിൽ സ്വകാര്യ റിസോർട്ടിലെ ടെന്റിൽ താമസിക്കുമ്പോഴാണ് ആനയുടെ ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. മേപ്പാടി എളമ്പിലേരിയിലെ സ്വകാര്യ റിസോർട്ടിൽ ടെന്റിൽ താമസിക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. ശുചുമുറിയിൽ പോയി മടങ്ങുമ്പോൾ ആനയുടെ ചിഹ്നം വിളികേട്ട് ഓടുമ്പോൾ തട്ടിവീഴുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. പിന്നാലെ എത്തിയ ആനയുടെ ചവിട്ടേറ്റാണ് മരണം എന്നാണ് പ്രാഥമിക വിവരം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലെ ഇക്കാര്യത്തിൽ അന്തിമ തീർപ്പിൽ എത്താനാകൂ.ഇടതുകാലിന് പരിക്കുണ്ട്. പ്രത്യക്ഷത്തിൽ മൃതദേഹത്തിൽ മറ്റുപരിക്കുകൾ ഇല്ല. ചെമ്പ്രമലയുടെ താഴ്വാരത്ത് ഉൾവനത്തോടു ചേർന്നുള്ള റിസോർട്ടിലാണ് അപകടം. അതുകൊണ്ടുതന്നെ ആശുപത്രിയിൽ എത്തിക്കാനും ബുദ്ധിമുട്ടി. 8.14-ഓടെ മേപ്പാടി സ്വകാര്യാശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഷഹാന മരിച്ചിരുന്നു. തുടർന്ന് മൃതദേഹം ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. ഷഹാനയുടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ഒരു ഏലത്തോട്ടമാണ് എളമ്പിലേരി എസ്റ്റേറ്റ്. ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ടെന്റിൽ താമസിക്കുന്ന സൗകര്യമാണ് റിസോർട്ട് ഉടമകൾ ഒരുക്കിയിരിക്കുന്നത്. Content Highlights: Kannur native Shahana killed in wild elephant attack


from mathrubhumi.latestnews.rssfeed https://ift.tt/2LY6hyg
via IFTTT