കൊല്ലം:തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും ഭർത്താവും രണ്ടാം ഭാര്യയുമാണ് ഇതിനു പിന്നിലെന്നും കടയ്ക്കാവൂർ പോക്സോ കേസിലെ പ്രതിയായ അമ്മ.ജാമ്യം ലഭിച്ചതിന് ശേഷം വീട്ടിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പരാതി നൽകിയ മകൻ ഉൾപ്പെടെ എല്ലാമക്കളെയും തിരികെ വേണമെന്നും യുവതി മാധ്യമങ്ങളോട് വ്യക്തമാക്കി. ഭർത്താവും രണ്ടാം ഭാര്യയും കൂടി കെട്ടിച്ചമച്ച കേസാണിത്. കുടുംബ കോടതിയിൽ ജീവനാംശത്തിനായി കേസ് കൊടുത്തപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാനായിട്ട് കൊടുത്ത കേസാണിത്. ജോലി ചെയ്തിരുന്ന സ്ഥലത്ത് വന്ന് മൊഴിയെടുക്കാനാണെന്ന് പറഞ്ഞ് കൊണ്ടുപോയാണ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽ എത്തിയ ശേഷമാണ് റിമാൻഡ് ചെയ്യുകയാണെന്ന വിവരം അറിഞ്ഞത്. എനിക്കെതിരെ മകൻ പരാതി തന്നിട്ടുണ്ടെന്നും റിമാൻഡ് ചെയ്യാൻ കോടതിയുടെ ഉത്തരവ് ഉണ്ടെന്നുമാണ് പോലീസ് പറഞ്ഞത്. പോലീസിൽ പരാതി കൊടുത്തിട്ട് പരിഹരിക്കാത്തത് കൊണ്ടാണ് കുടുംബ കോടതിയെ സമീപിച്ചത്. അതിന് ശേഷമാണ് ഇളയ മകനെ കൂടി വേണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടത്. അതിന് ഞാൻ തയ്യാറല്ലായിരുന്നു. എന്ത് വിലകൊടുത്തും ഉമ്മച്ചിയെ ജയിലിൽ ആക്കിയിട്ട് അവനെ തിരിച്ചു കൊണ്ടുപോകുമെന്ന് മകനോട് പറഞ്ഞിരുന്നു. മകനെ ഭർത്താവ് ഫോണിലൂടെ ഭീഷണിപ്പെടുത്തുക പതിവായിരുന്നു. ഭർത്താവ് മക്കളെ മർദ്ദിക്കുമായിരുന്നു. ജയിലിൽ വെച്ച് നല്ല രീതിയിലാണ് എല്ലാവരും പെരുമാറിയത്. സത്യം തെളിയിക്കണമെന്ന് എല്ലാവരും പറഞ്ഞു. പോലീസിന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ല. മകനെ ഭീഷണിപ്പെടുത്തിയായിരിക്കും പരാതി കൊടുപ്പിച്ചത്. അല്ലെങ്കിൽ എന്റെ മകൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. പോലീസ് കണ്ടെത്തിയെന്ന് പറയുന്ന ഗുളിക എന്താണെന്ന് അറിയില്ല. മകനെ അലർജിക്ക് ഡോക്ടറെ കാണിച്ചിട്ടുണ്ട്. അലർജിയുടെ ഗുളികയായിരിക്കും അത്. പരാതി നൽകിയ മകനോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല. എന്നെപ്പോലെ അവനും മാനസിക വിഷമം അനുഭവിക്കുന്നുണ്ടാകും കൂടുതൽ സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോഴുള്ളത്. കുട്ടികളെ തിരികെ ലഭിക്കാനാണ് ഭർത്താവിനെതിരെ കേസ് കൊടുത്തത്. എന്റെ കുട്ടികളെ എനിക്ക് തിരിച്ചുവേണം. എനിക്ക് വേണ്ടി മാത്രമല്ല എല്ലാ അമ്മമാർക്കും വേണ്ടി സത്യം പുറത്തുവരണം. പോലീസ് മൊബൈലിൽ നിന്ന് കണ്ടെത്തിയെന്ന് പറയുന്നതിനെക്കുറിച്ച് ഒന്നും അറിയില്ല. ആരോടും ഒന്നും പറയാനില്ല. എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം സത്യം വെളിച്ചത്ത് വരണമെന്നും കരഞ്ഞുകൊണ്ട് യുവതി മാധ്യമങ്ങളോട് വ്യക്തമാക്കി. Content Highlight: Kadakkavoor POCSO case: accused Press meet
from mathrubhumi.latestnews.rssfeed https://ift.tt/3od3fDh
via
IFTTT