Breaking

Friday, January 1, 2021

മുന്‍ ഇന്ത്യന്‍ ഹോക്കി താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ മൈക്കള്‍ കിന്‍ഡോ അന്തരിച്ചു

റൂർക്കേല (ഒഡിഷ): മുൻ ഇന്ത്യൻ ഹോക്കി താരവും ഒളിമ്പിക് മെഡൽ ജേതാവുമായ മൈക്കൾ കിൻഡോ (73) അന്തരിച്ചു. വ്യാഴാഴ്ച ഒഡിഷയിലെ റൂർക്കേലയിലെ സ്വവസതിയിലായിരുന്നു അന്ത്യം. 1972-ൽ മ്യൂണിക്കിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഒളിമ്പിക് ഹോക്കി ടീം അംഗമായിരുന്നു കിൻഡോ. 1975-ൽ ക്വാലാലംപുരിൽ നടന്ന ലോകകപ്പ് നേടിയ ടീമിലെ ഫുൾ ബാക്കായിരുന്നു. ഫൈനലിൽ പാകിസ്താനെ തകർത്ത് കന്നി ലോകകപ്പ് സ്വർണ മെഡൽ നേടിയ ടീമിലും കിൻഡോ കളിച്ചു. Content Highlights:India hockey great and Olympic medalist Michael Kindo dies


from mathrubhumi.latestnews.rssfeed https://ift.tt/383uT0M
via IFTTT