പുതുവത്സര ദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 14,000ന് മുകളിലെത്തി. സെൻസെക്സ് 120 പോയന്റ് ഉയർന്ന് 47,872ലും നിഫ്റ്റി 35 പോയന്റ് നേട്ടത്തിൽ 14,017ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 903 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 249 ഓഹരികൾ നഷ്ടത്തിലുമാണ്. 30 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഒഎൻജിസി, ടിസിഎസ്, എസ്ബിഐ, ഭാരതി എയർടെൽ, എൽആൻഡ്ടി, അൾട്രടെക് സിമെന്റ്, ഇൻഡസിൻഡ് ബാങ്ക്, ടെക്മഹീന്ദ്ര, ഇൻഫോസിസ്, മാരുതി സുസുകി, ബജാജ് ഫിൻസർവ്, ആക്സിസ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. പവർഗ്രിഡ് കോർപ്, നെസ് ലെ, ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ, സൺ ഫാർമ, എച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനത്തോളം ഉയർന്നാണ് വ്യാപാരം നടക്കുന്നത്. Indices Kick-off 2021 on a positive note
from mathrubhumi.latestnews.rssfeed https://ift.tt/3pBSk7i
via
IFTTT