ബെംഗളൂരു: കഠിനമായ ട്രാക്ക് അറ്റക്കുറ്റപ്പണികൾക്ക് ശേഷം ബെംഗളൂരു-മൈസൂരു റെയിൽവേ പാതയിലൂടെയുള്ള അതിവേഗ യാത്ര ഏറെ സുഗമമെന്ന് പരീക്ഷണത്തിലൂടെ തെളിയിച്ചു. ഒരു കോച്ചിനുള്ളിൽ മേശപ്പുറത്ത് വച്ചിരുന്ന വെള്ളം നിറച്ച ഗ്ലാസിൽ നിന്ന് ഒരു തുള്ളിപോലും യാത്രയിൽ പുറത്ത് പോയില്ലെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ സാക്ഷ്യപ്പെടുത്തി. മന്ത്രി പരീക്ഷണത്തിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചു. ട്രെയിൻ അതി വേഗതയിൽ സഞ്ചരിക്കുമ്പോൾ ഗ്ലാസിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും പുറത്തേക്ക് ഒഴുകാത്തവിധം യാത്ര സുഗമമായിരുന്നു. കർണാടകയിലെ ബെംഗളൂരുവിനും മൈസൂരുവിനുമിടയിൽ നടത്തിയ തീക്ഷണമായ ട്രാക്ക് അറ്റകുറ്റപ്പണിയുടെ ഫലങ്ങൾ എല്ലാവർക്കും കാണാനാകും പിയൂഷ് ഗോയൽ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ആറ് മാസത്തിനിടയിൽ 40 കോടി രൂപ ചിലവിട്ടാണ് 130 കിലോമീറ്റർ ട്രാക്കിൽ അറ്റകുറ്റപ്പണി നടത്തിയതെന്ന് റെയിൽ ഉദ്യോഗസ്ഥർ അറിയിച്ചു. The results of intensive track 🛤️ maintenance carried out between Bengaluru & Mysuru in Karanataka are there for everyone to see. The journey has become so smooth that not even a single drop of water 💧 spilled out of the glass while the train was traveling at high speed. pic.twitter.com/r7aFp55gSA — Piyush Goyal (@PiyushGoyal) October 30, 2020
from mathrubhumi.latestnews.rssfeed https://ift.tt/3eiFq9N
via
IFTTT