Breaking

Sunday, November 1, 2020

ദൈവം മുഖ്യമന്ത്രിയായാല്‍ പോലും എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കാനാവില്ല-പ്രമോദ് സാവന്ത്

പനാജി: നാളെ ദൈവം മുഖ്യന്ത്രിയായി അധികാരമേറ്റാൽ പോലും എല്ലാ ആളുകൾക്കും ഗവൺമെന്റ് ജോലി കൊടുക്കാൻ ഒരു സർക്കാരിന് കഴിയില്ലെന്ന് ഗോവ മുഖ്യന്ത്രി പ്രമോദ് സാവന്ത്. എല്ലാവർക്കും സർക്കാർ ജോലി നൽകുക പ്രായോഗികമല്ല. നാളെ രാവിലെ ദൈവം തന്നെ മുഖ്യമന്ത്രിയായി എത്തിയാലും അത് നടക്കില്ല. ഗ്രാമപഞ്ചായത്ത് പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ കോൺഫറൻസിൽ സംസാരിക്കവെ പ്രമോദ് സാവന്ത് പറഞ്ഞു. ഗോവയ്ക്ക് പുറത്ത് നിന്നുള്ളവരാണ് സംസ്ഥാനത്തെത്തി മറ്റ് പല ജോലികളും ചെയ്ത് പണമുണ്ടാക്കുന്നത്. സർക്കാർ നടപ്പിലാക്കുന്ന സ്വയംപൂർണ പദ്ധതി വഴി ഇത്തരം ജോലികൾ നമ്മുടെ ഗ്രാമപ്രദേശങ്ങളിലെ ആളുകളിലേക്ക് തന്നെ എത്തിക്കാൻ കഴിയുമെന്നും പ്രമോദ് സാവന്ത് പറഞ്ഞു. ഗസറ്റഡ് റാങ്കിലുള്ള സർക്കാർ ഉദ്യോഗസ്ഥരെ ഗ്രാമപ്രദേശങ്ങളിലേക്ക് നിയോഗിച്ച് പദ്ധതികൾ നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്ന പദ്ധതിയായ സ്വയംപൂർണ മിത്രപദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രമോദ് സാവന്ത്.


from mathrubhumi.latestnews.rssfeed https://ift.tt/35R3AVc
via IFTTT