ന്യൂയോർക്ക്: പോൺ വീഡിയോകൾക്കൊപ്പം സബ് ടൈറ്റിലുകൾ നൽകാത്തതിനെതിരെ പരാതി. ന്യൂയോർക്ക് സ്വദേശിയും ശ്രവണവൈകല്യമുള്ളയാളുമായ യാരോസ്ലാവ് സൂരിസാണ് വിവിധ പോൺസൈറ്റുകൾക്കെതിരേ ബ്രൂക്ക്ലെയ്ൻ ഫെഡറൽ കോടതിയെ സമീപിച്ചത്. സബ് ടൈറ്റിലുകൾ ഇല്ലാത്തതിനാൽ വീഡിയോകളൊന്നും മുഴുവനായി ആസ്വദിക്കാനാവുന്നില്ലെന്നാണ് സൂരിസിന്റെ പരാതി. മാത്രമല്ല, സബ് ടൈറ്റിലുകൾ നൽകാത്തത് അമേരിക്കൻ ഡിസെബിലിറ്റീസ് ആക്ടിന്റെ ലംഘനമാണെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പ്രമുഖ പോൺസൈറ്റുകളായ പോൺഹബ്ബ്, റെഡ്ട്യൂബ്, യൂപോൺ, ഈ സൈറ്റുകളുടെ മാതൃ കമ്പനിയായ മൈൻഡ്ഗീക്ക് എന്നിവരെയാണ് കേസിൽ കക്ഷിചേർത്തിരിക്കുന്നത്. നേരത്തെ വാർത്താചാനലായ ഫോക്സ് ന്യൂസിനെതിരെയും സൂരിസ് സമാനപരാതി നൽകിയിരുന്നു. അതേസമയം, പോൺഹബ്ബ് സൈറ്റിൽ സബ് ടൈറ്റിൽ ചേർത്ത വീഡിയോകൾക്കായി പ്രത്യേകവിഭാഗമുണ്ടെന്ന് പോൺഹബ്ബ് വൈസ് പ്രസിഡന്റ് കോറേയ് പ്രൈസ് പ്രതികരിച്ചതായി വാർത്താ ഏജൻസിയായ എ.എഫ്.പി. റിപ്പോർട്ട് ചെയ്തു. ഈ വിഭാഗത്തിലേക്ക് പ്രത്യേക ലിങ്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. Content Highlights: yaroslav suriss complaint against porn hub and other porn sites for subtitles and closed captions
from mathrubhumi.latestnews.rssfeed https://ift.tt/364KDfN
via
IFTTT