Breaking

Saturday, January 18, 2020

മെയ്ഡന്‍ ഓവറുകള്‍ കൊണ്ട് വിസ്മയിപ്പിച്ച മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ബാപ്പു നട്ക്കര്‍ണി അന്തരിച്ചു

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ബാപ്പു നട്ക്കർണി (86) അന്തരിച്ചു. 1955 മുതൽ 1968 വരെ ഇന്ത്യയ്ക്കായി 41 ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായി 21 മെയ്ഡൻ ഓവർ എറിഞ്ഞ് റെക്കോഡ് സൃഷ്ടിച്ച താരമാണ് നാസിക് സ്വദേശിയായ നട്ക്കർണി. ഇന്ത്യയ്ക്കായി 41 ടെസ്റ്റിൽനിന്ന് 1414 റൺസും 88 വിക്കറ്റും നേടി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലാണ് 21 മെയ്ഡൻ ഓവർ എറിഞ്ഞത്. 1995-ൽ ന്യൂസീലൻഡിനെതിരേയായിരുന്നു ടെസ്റ്റിൽ അരങ്ങേറ്റം. 1968-ൽ കിവീസിനെതിരേ വെല്ലിങ്ടണിൽ 63 റൺസ് വഴങ്ങി ആറു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. ഏഴ് അർധ സെഞ്ചുറികളും ഒരു സെഞ്ചുറിയും (122) നേടിയിട്ടുണ്ട്. റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്കനായിരുന്ന നട്ക്കർണി കരിയറിൽ 9165 പന്തുകളെറിഞ്ഞപ്പോൾ ആകെ വിട്ടുനൽകിയൽ 2559 റൺസ് മാത്രമാണ്. 1.67 ആണ് ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹത്തിന്റെ എക്കണോമി. മുംബൈക്കും മഹാരാഷ്ട്രയ്ക്കും വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചു. Content Highlights:Former India all-rounder Bapu Nadkarni passes away


from mathrubhumi.latestnews.rssfeed https://ift.tt/2NChIcm
via IFTTT