Breaking

Saturday, January 18, 2020

ഗവര്‍ണറുടെ അധികാരത്തെ സര്‍ക്കാര്‍ ചോദ്യംചെയ്തിട്ടില്ല; മറുപടി നല്‍കുമെന്ന് മന്ത്രി എ.കെ. ബാലന്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചത് ഭരണഘടനാലംഘനമാണെന്ന് പറഞ്ഞ ഗവർണർക്ക് മറുപടി നൽകുമെന്ന് മന്ത്രി എ.കെ.ബാലൻ. സംസ്ഥാനത്തിന്റെ നടപടിയിൽ നിയമലംഘനമുണ്ടായിട്ടില്ലെന്നും ഇക്കാര്യത്തിൽ നിയമവിദഗ്ധരുമായി ആലോചിച്ച് ഗവർണർക്ക് മറുപടി നൽകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീംകോടതിയെ സമീപിക്കുമ്പോൾ ഗവർണറുടെ സമ്മതം വേണമെന്ന് ഭരണഘടനയിൽ ഇല്ല. ഗവർണറെ അറിയിക്കണമെന്നും ചട്ടമില്ല. കേന്ദ്രസർക്കാരുമായി ഏറ്റുമുട്ടലുണ്ടാവുന്ന പ്രശ്നമാണെങ്കിൽ ഗവർണറെ അറിയിക്കണം. എന്നാൽ ഇവിടെ അങ്ങനെയൊരു സാഹചര്യമില്ലെന്നും എ.കെ.ബാലൻ വ്യക്തമാക്കി. കേന്ദ്രത്തിന്റെ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് 131-ാം അനുച്ഛേദം അനുസരിച്ചാണ് സുപ്രീംകോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തത്. കേന്ദ്രവുമായി ഏറ്റുമുട്ടുന്ന വിഷയമാണെങ്കിൽ ഗവർണറെ അറിയിക്കണം. എന്നാൽ അതിലും ഗവർണറുടെ സമ്മതം വേണമെന്നില്ല. ഗവർണറുടെ അധികാരത്തെ ചോദ്യംചെയ്യുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. വിഷയത്തിൽ നിയമവിദഗ്ധരുമായി ആലോചിച്ച് ഗവർണർക്ക് മറുപടി നൽകും. സർക്കാർ നടപടി നിയമവിരുദ്ധമാണെങ്കിൽ അത് പറയാൻ കോടതിക്ക് അവസരമുണ്ടല്ലോ എന്നും സ്യൂട്ട് തള്ളാമായിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു. ഗവർണറെ അപമാനിക്കുന്ന ഒരു നടപടിയും സർക്കാർ ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന് അങ്ങനെ തോന്നുന്നതിൽ വിഷമമുണ്ടെന്നും ഗവർണറുടെ ആശങ്ക പരിഹരിക്കാൻ സർക്കാരിന് ചുമതലയുണ്ടെന്നും മന്ത്രി പറഞ്ഞു. Content Highlights:kerala government vs governor controversy; minister ak balan says govt will give reply to him


from mathrubhumi.latestnews.rssfeed https://ift.tt/3alPmgA
via IFTTT