Breaking

Thursday, January 2, 2020

പാലാരിവട്ടം:മുഹമ്മദ് ഹനീഷിനെ വീണ്ടും ചോദ്യം ചെയ്യും; ഉത്തരവാദിത്തം നിറവേറ്റുമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുഹമ്മദ് ഹനീഷ് ഐഎഎസിനെ വീണ്ടും ചോദ്യം ചെയ്യും. റോഡ്സ് ആൻ ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ തലപ്പത്തുണ്ടായിരുന്ന ആളെന്ന നിലയിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. ഹനീഷിന് നോട്ടീസ് നൽകിയാകും വിളിച്ച് വരുത്തുക. നേരത്തെ മൂവാറ്റുപ്പുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആറിലും ത്വരിതാന്വേഷണ റിപ്പോർട്ടിലും സംശയിക്കുന്നവരുടെ പട്ടികയിൽ ഹനീഷിന്റെ പേരും ഉണ്ടായിരുന്നു. ഒരു തവണ അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യുകയുമുണ്ടായി. ഇതിന്റെ തുടർച്ചയായിട്ടാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തുന്നത്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട സെക്രട്ടറിയേറ്റിലെ എല്ലാ ഫയലുകളും വിജിലൻസ് പരിശോധിച്ചു. ഫയലുകൾ കൈകാര്യം ചെയതഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയുമുണ്ടായി. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവർണറുടെ അനുമതി ലഭിച്ച ശേഷമാകും തുടർനടപടികൾ. പാലാരിവട്ടം അഴിമതിക്കേസിൽ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുമെന്നാണ് ഗവർണർ ഇന്ന് പ്രതികരിച്ചത്. വിജിലൻസ് ഡയറക്ടറേയും ഐജിയേയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരാഴ്ച മുമ്പ് വിളിച്ച് വരുത്തിയിരുന്നു. അന്വേഷണത്തിന് അനുമതി തേടിയുള്ള അപേക്ഷയിലായിരുന്നു ഗവർണറുടെ നടപടി. ഇബ്രാഹിം കുഞ്ഞിനെതിരായ തെളിവുകൾ വിജിലൻസ് ഡയറക്ടറുമായും ഐജിയുമായുമുള്ള കൂടിക്കാഴ്ചയിൽ വിലയിരുത്തി. ഇതിന് ശേഷമാണ് അഡ്വ.ജനറലിനോട് ഗവർണർ നിയമോപദേശം തേടിയത്. ഇബ്രാഹിംകുഞ്ഞിനെ പ്രതിചേർക്കാനുള്ള വിജിലൻസിന്റെ അപേക്ഷ മൂന്നുമാസമായി ഗവർണറുടെ പരിഗണനയിലാണ്. വിജിലൻസ് നൽകിയ അപേക്ഷ സംസ്ഥാന സർക്കാരാണ് ഗവർണർക്ക് കൈമാറിയത്. Content Highlights:Palarivattom flyover scam- mohammed hanish will be questioned again


from mathrubhumi.latestnews.rssfeed https://ift.tt/2ZKcG2k
via IFTTT